നവംബർ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും ആരംഭിച്ചിരിക്കുകയാണ്. കാരണം വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ നാലു മാസങ്ങളിലായി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ നവംബർ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും ആരംഭിച്ചിരിക്കുകയാണ്. സെപ്റ്റംബർ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ലഭ്യമായിട്ടില്ല എന്ന പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ തന്നെയാണ് നവംബർ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.

ഡിസംബർ മാസത്തിൽ ക്രിസ്തുമസ് കിറ്റ് വിതരണം ചെയ്യേണ്ടതിനാൽ നവംബർ മാസത്തിലെ കിറ്റ് വിതരണം നേരത്തെ ആരംഭിച്ച് മുഴുവനാളുകൾക്കും ക്രിസ്തുമസിനു മുൻപ് തന്നെ കിറ്റ് വിതരണം പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് വിതരണം ആരംഭിച്ചിരിക്കുന്നത്. പത്തൊൻപതാം തീയതി മുതൽ നവംബർ മാസത്തിലെ കിറ്റ് വിതരണം ആരംഭിക്കുകയാണ്. ഇതിന്റെ ദിവസക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ആദ്യം സൗജന്യ കിറ്റ് ലഭ്യമാക്കുന്നത് എഎവൈ മഞ്ഞ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കാണ്. അതായത് പത്തൊമ്പതാം തീയതി മുതൽ എഎവൈ മഞ്ഞ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ച് ഇരുപത്തിമൂന്നാം തീയതിവരേയാണ് ലഭിക്കുക. ശേഷം ഇരുപത്തിമൂന്നാം തീയതി മുതൽ ഇരുപത്തി ഏഴാം തീയതി വരെ പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റുകൾ ലഭ്യമാകും. ഇരുപത്തിയേഴാം തീയതി മുതൽ മുൻഗണനേന്ദ്ര വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള നീല വെള്ള റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റ് കൊടുത്ത് തുടങ്ങുക. അതിൽ ആദ്യം ലഭിക്കുക നീല റേഷൻ കാർഡ് ഉടമകൾക്കായിരിക്കും.

എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകളും വളരെയധികം ശ്രദ്ധിച്ചിരിക്കേണ്ട പ്രധാനപ്പെട്ട ഒരു വസ്തുത തന്നേയാണിത്. നവംബർ മാസത്തിലെ ഭക്ഷ്യ കിറ്റിന്റെ വിതരണവും അതിന്റെ തീയതിയും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ പല റേഷൻ കടകളിലും സൗജന്യ ഭക്ഷ്യ കിറ്റ് നിലവിൽ എത്തിയിട്ടില്ല എന്ന വസ്തുത നിലനിൽക്കുന്നുണ്ട്. സെപ്റ്റംബർ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് പല എപിഎൽ വിഭാഗത്തിൽപെട്ടിട്ടുള്ള വെള്ള, നീല റേഷൻ കാർഡുടമകൾക്ക് ഇപ്പോഴും ലഭിച്ചിട്ടില്ല. ആയതിനാൽ നിങ്ങളുടെ റേഷൻകടകളിൽ സൗജന്യ കിറ്റിന്റെ ലഭ്യത ഉറപ്പ് വരുത്തി മാത്രം സൗജന്യ കിറ്റ് കൈപ്പറ്റുന്നതിന് വേണ്ടി റേഷൻകടകളിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക.