നവംബർ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നീല വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ആരംഭിക്കുകയാണ്. നവംബർ മാസം 27-ആം തീയതി മുതൽ കാർഡിന്റെ നിറം നോക്കാതെ സൗജന്യ ഭക്ഷ്യ കിറ്റ് വാങ്ങുവാൻ സാധിക്കുന്നതാണ്.
നവംബർ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്നുമുതൽ റേഷൻ കടകളിലൂടെ നീല വെള്ള റേഷൻ കാർഡുടമകൾക്ക് കിറ്റുകൾ കൈപ്പറ്റാൻ സാധിക്കും എന്നാണ് പറയുന്നത്. എന്നാൽ ഈ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട വലിയ ഒരു പ്രശ്നം നിലവിൽ നിലനിൽക്കുന്നുണ്ട്.
ഒക്ടോബർ മാസത്തിലെ കിറ്റ് തന്നെ ഇതുവരെ എപിഎൽ വിഭാഗത്തിലെ റേഷൻ കാർഡുടമകൾക്ക് ലഭിച്ചിട്ടില്ല. ഈ കിറ്റ് വാങ്ങുവാൻ വേണ്ടി സംസ്ഥാന സർക്കാർ വ്യത്യസ്ത സമയങ്ങളും തീയതികളും പറഞ്ഞിരുന്നു. എന്നാൽ ഈ ദിവസങ്ങളിലെല്ലാം റേഷൻകടകളിൽ എത്തിയ നിരവധി ആളുകളാണ് കിറ്റ് ലഭിക്കാതെ മടങ്ങേണ്ടി വന്നിട്ടുള്ളത്.
ഇത്തരത്തിലുള്ള സാങ്കേതിക ബുദ്ധിമുട്ട് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഒക്ടോബർ മാസത്തിലെ കിറ്റ് ലഭിക്കാത്ത ലക്ഷക്കണക്കിന് വരുന്ന എപിഎൽ കാർഡ് ഉടമകൾ നിലവിലും കേരളത്തിലുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് നവംബർ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് ആരംഭിക്കുന്നത്.
ഇത്തരം കിറ്റുകൾ വാങ്ങുവാൻ റേഷൻ കടകളിലേക്ക് പോകുന്നതിനു മുന്ന് റേഷൻ കാർഡിലെ പുറകുവശത്ത് കാണുന്ന നമ്പറിൽ വിളിച്ച് അന്വേഷിക്കാവുന്നതാണ്. അതിനും സാധിച്ചില്ലെങ്കിൽ നിങ്ങളുടെ റേഷൻകടയിൽ വിളിച്ച് കിറ്റ് ഉണ്ടോ എന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം റേഷൻ കടകളിലേക്ക് ചെല്ലുക. അല്ലാത്തപക്ഷം സ്വാഭാവികമായും നിങ്ങൾക്ക് കിറ്റ് ലഭിക്കാതെ മടങ്ങി വരേണ്ട ഒരു അവസ്ഥയാണ് വരുന്നത്.