മറ്റു രാജ്യങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരുപാട് വിചിത്രമായിട്ടുള്ള നിയമങ്ങൾ ഉള്ള രാജ്യമാണ് ഉത്തരകൊറിയ. പുറംലോകവുമായി യാതൊരു ബന്ധവും സ്ഥാപിക്കാത്ത ഇവർ ഉത്തര കൊറിയൻ ഗവൺമെന്റ് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ജീവിച്ചു പോകുന്നത്.
കഴിഞ്ഞ മാസങ്ങളിൽ ഉത്തര കൊറിയയിൽ ദക്ഷിണ കൊറിയൻ സീരീസായ സ്ക്വിഡ് ഗെയിം കണ്ടു എന്ന കുറ്റത്തിന് യുവാക്കൾക്ക് വധശിക്ഷ വിധിച്ച കാര്യം ലോകമാകമാനം ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. ഇപ്പോൾ മറ്റൊരു വിചിത്രമായ നിയമം നടപ്പിലാക്കിയിരിക്കുകയാണ് ഉത്തരകൊറിയൻ ഗവൺമെന്റ്.
11 ദിവസത്തേക്ക് രാജ്യത്തെ പൊതുജനങ്ങൾ ആരുംതന്നെ ചിരിക്കാൻ പാടില്ല എന്നാണ് ഗവൺമെന്റ് ഇപ്പോൾ ജനങ്ങളോട് ഉത്തരവിട്ടിരിക്കുന്നത്. മുൻ ഉത്തരകൊറിയന്‍ ഭരണാധികാരിയായിരുന്ന കിം ജോങ് ഇല്ലിന്‍റെ ചരമവാര്‍ഷികത്തോട് ബന്ധപ്പെട്ടാണ് ഇപ്പോൾ ഈ വിചിത്രമായ ഉത്തരവ് നടപ്പിലാക്കിയിരിക്കുന്നത്.
ഇന്നലെയായിരുന്നു കിം ജോങ് ഇല്ലിന്‍റെ ചരമവാർഷികം. ചിരിക്കാൻ പാടില്ല എന്നത് മാത്രമല്ല മറ്റു കർശനമായിട്ടുള്ള നിയമങ്ങളും ഈ 11 ദിവസത്തേക്ക് ഉത്തരകൊറിയയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യം ഉപയോഗിക്കുന്നതിനും, മറ്റു വിനോദങ്ങളില്‍ പങ്കെടുക്കുന്നതിനും എല്ലാം ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
ആരെങ്കിലും നിയമം പാലിക്കാതിരിക്കുകയാണെങ്കിൽ കർശനമായിട്ടുള്ള നടപടികളായിരിക്കും ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവുക. വിലാപ വേളകളിൽ നിയമം പാലിക്കാതിരിക്കുന്നവർക്ക് മരണ ശിക്ഷ വരെ ലഭിക്കാനുള്ള സാധ്യതയുണ്ട്.
ഇത്തരത്തിൽ മുൻകാലങ്ങളിൽ ദുഃഖാചരണ സമയത്ത് ഏർപ്പെടുത്തിയിരുന്ന നിയമങ്ങൾ പാലിക്കാത്തവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയും, പിന്നീട് ഇവരെ ആരും തന്നെ കണ്ടിട്ടില്ല എന്നുമെല്ലാം ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തുതന്നെയായാലും ഉത്തരകൊറിയൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും വന്നിട്ടുള്ള ഈ വിചിത്രമായ പുതിയ ഉത്തരവ് ഇപ്പോൾ ലോക വ്യാപകമായി ചർച്ചയായിരിക്കുകയാണ്.