ഒരു പ്രസവത്തിൽ 9 കുട്ടികൾ ! ആരും അതിശയിച്ചു പോകും ഈ വിശേഷം കേട്ടാൽ..

കല്യാണം കഴിഞ്ഞിട്ടുള്ള ദമ്പതിമാരുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരിക്കും സ്വന്തമായി ഒരു കുഞ്ഞ് ഉണ്ടാവുക എന്നത്. അച്ഛനും, അമ്മയും ആകുമ്പോൾ തന്നെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് ആണ് നമ്മൾ പ്രവേശിക്കുന്നത്. ഇത്തരത്തിൽ കുഞ്ഞുങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നവർക്ക് ചിലപ്പോൾ അപ്രതീക്ഷിതമായി ഇരട്ടക്കുട്ടികളെ വരെ ലഭിക്കാറുണ്ട്.

ചിലപ്പോൾ അത് മൂന്ന് കുട്ടികൾ വരെ ആകാനുള്ള സാധ്യതയുമുണ്ട്. അതിൽ കൂടുതൽ കുട്ടികൾ ഉണ്ടാവുക എന്നത് അപൂർവ്വങ്ങളിൽ അപൂർവമായാണ് സംഭവിക്കാറുള്ളത്. എന്നാൽ ഇപ്പോൾ ഒരു പ്രസവത്തിൽ 9 കുഞ്ഞുങ്ങളെ ആണ് ഒരു അമ്മ പ്രസവിച്ചിരിക്കുന്നത്. ഹലീമ സിസൈ എന്ന വനിതയാണ് 9 മക്കൾക്ക് ജന്മം നൽകിയിട്ടുള്ളത്. 

അവിശ്വസനീയം എന്നു തോന്നുന്ന ഈ ഒരു സംഭവം ലോക മാധ്യമങ്ങളെല്ലാം ഏറ്റെടുത്തിട്ടുണ്ടായിരുന്നു. ഇതിനുമുമ്പ് എട്ട് കുട്ടികൾ ഒരു പ്രസവത്തിൽ ഉണ്ടായതായിരുന്നു ലോകറെക്കോർഡ്. 2009ൽ നദിയ സുലൈമാൻ എന്ന വനിതയായിരുന്നു ഒരു പ്രസവത്തിൽ എട്ട് കുട്ടികളെ പ്രസവിച്ചത്. അതിനെ മറികടന്നു കൊണ്ടാണ് ഇപ്പോൾ 9 കുട്ടികൾ ഒരു പ്രസവത്തിൽ പുറത്ത് വന്നിട്ടുള്ളത്.

കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും അധികം താമസിയാതെ തന്നെ ഇവർക്ക് വീടുകളിലേക്ക് പോകാമെന്നും ആണ് ആശുപത്രി അധികൃതർ സൂചിപ്പിക്കുന്നത്. മാലി സ്വദേശിയായ ഇവരെവരെ വിമാനമാർഗം വഴി മൊറോക്കോയിൽ എത്തിച്ചാണ് പ്രസവം നടത്തിയത്. സിസേറിയൻ ശസ്ത്രക്രിയ ചെയ്തതാണ് കുട്ടികളെ പുറത്തെടുത്തത്.

അഞ്ച് പെൺകുട്ടികൾക്കും, നാല് ആൺകുട്ടികൾക്കുമാണ് യുവതി ജന്മം നൽകിയത്. സാധാരണ കുട്ടികളെ പോലെ തന്നെ ഒമ്പത് പേരും ഇപ്പോൾ വളരെയധികം ആരോഗ്യവാന്മാരായി തന്നെയാണ് കാണപ്പെടുന്നത്. ഗർഭിണിയായിരിക്കുന്ന സമയത്ത് വയറിന്റെ വലുപ്പം കണ്ട് ഒന്നോ, രണ്ടോ കുട്ടികളല്ല അതിൽ കൂടുതൽ ഉണ്ടാകുമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ടെങ്കിലും 9 കുട്ടികളെ പ്രതീക്ഷിച്ചില്ല എന്നാണ് കുട്ടികൾക്ക് ജന്മം നൽകിയ അമ്മ പറയുന്നത്.

9 കുട്ടികളും ആറു മാസം തികച്ചതിന്റെ സന്തോഷം ഫോട്ടോയെടുത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് കുട്ടികളുടെ പിതാവ്