രാജ്യത്ത് ഇനി മുതൽ പുതിയ തിരിച്ചറിയൽ കാർഡ്.

രാജ്യത്ത് ഓരോ വ്യക്തികളും വോട്ട് ചെയ്യാൻ ഉപയോഗിക്കുന്നത് വോട്ടർ ഐഡി കാർഡ് ആണ്. വരും കാലങ്ങളിൽ വോട്ടർ ഐഡി കാർഡിന് പകരം ഡിജിറ്റൽ വോട്ടർ ഐഡി കാർഡുകളായി മാറ്റുവാൻ പോവുകയാണ്.

ഇലക്ഷൻ കമ്മീഷന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ നമ്മുൾ സാധാരണ ഉപയോഗിക്കുന്ന ആധാർകാർഡ് പോലെ ഡിജിറ്റലൈസ്ഡ് വോട്ടർ ഐഡി കാർഡ് ഉപയോഗിക്കേണ്ടിവരും. പുതിയ ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയുന്നതാണ്.

നിലവിൽ വോട്ടർ ഐഡി ഉള്ള ഉപഭോക്താക്കൾക്ക് വോട്ടർ ഹെല്പ് ലൈൻ അപ്ലിക്കേഷൻ വഴി ചില നടപടികൾ ചെയ്താൽ പുതിയ ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് ലഭിക്കുന്നതാണ്. പുതുതായി വോട്ടർ ഐഡി എടുക്കുന്ന വ്യക്തികൾക്ക് ഡിജിറ്റൽ വോട്ടർ ഐഡി ആയിരിക്കും ലഭിക്കുന്നത്.

ഈ പദ്ധതി പ്രകാരം ഈപിഐസിയുടെ ഡിജിറ്റൽ രൂപത്തിൽ ഉപഭോക്താവിനെ സംബന്ധിച്ച് വിവരങ്ങൾ അടങ്ങുന്ന രണ്ട് വ്യത്യസ്ത ക്യു ആർ കോഡുകൾ വോട്ടർ ഐഡി കാർഡിൽ ഉണ്ടായിരിക്കുന്നതാണ്.

നിലവിലെ വോട്ടർ ഐഡി കാർഡ് നഷ്ടപ്പെടുകയും പുതിയതിന് അപേക്ഷിക്കുകയും ചെയ്തവർക്ക് പുതിയ കാർഡിനായുള്ള അപേക്ഷ അംഗീകരിച്ചതിനു ശേഷം ഈ സംവിധാനം ഉപയോഗിക്കാൻ കഴിയും.