വാഹനങ്ങളിലെ ഹോണടികൾക്ക് നിയന്ത്രണമേർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്!! ഇനി ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും!!

സംസ്ഥാനത്തെ പൊതുജനങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് ഇവിടെ ചർച്ച ചെയ്യുന്നത് നമ്മളെല്ലാവരും തന്നെ യാത്ര ചെയ്യുന്നതിനായി വാഹനങ്ങളെ ആശ്രയിക്കാറുള്ളവരാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പലർക്കും നേരിടേണ്ടി വന്നിട്ടുള്ള ഒരു വലിയ ബുദ്ധിമുട്ട് തന്നെയാണ് മറ്റു വാഹനങ്ങളുടെ ഉച്ചത്തിലുള്ള ഹോൺ മുഴക്കങ്ങൾ.

നമ്മളിൽ പലർക്കും ഇത്തരത്തിൽ ഉച്ചത്തിലുള്ള ഹോണടികൾ കേട്ട് അസ്വസ്ഥത ഉണ്ടായിട്ടുള്ള അനുഭവങ്ങൾ ഉണ്ടായിരിക്കും. പ്രത്യേകിച്ച് ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മർദ്ദങ്ങളോ, ആരോഗ്യപ്രശ്നങ്ങളോ ഉള്ളവർക്ക് ഇത് വലിയ രീതിയിൽ ദോഷം ഉണ്ടാക്കുന്ന ഒരു പ്രവർത്തി തന്നെയാണ്.

ഇത്തരത്തിൽ യാത്രക്കാർക്ക് ശല്യമാകുന്ന തരത്തിലുള്ള ഉച്ചത്തിലുള്ള ഹോണുകൾ വാഹനങ്ങളിൽ ഘടിപ്പിക്കുന്നവർക്കും, റോഡുകളിൽ അനാവശ്യമായി ഉച്ചത്തിൽ ഹോണുകൾ മുഴക്കുന്നവർക്കുമെതിരെ ശക്തമായ നിയമനടപടിക്കൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്.

കഴിഞ്ഞ ദിവസങ്ങളിൽ എൻഫോഴ്സ്മെൻറ് ആർടിഒ നടത്തിയ പരിശോധനയിൽ നിയമ വിരുദ്ധമായ ഹോണുകൾ ഘടിപ്പിച്ച 70 വാഹനങ്ങളാണ് പിടികൂടിയത്. ഓപ്പറേഷൻ ഡെസിബൽ എന്ന ഈയൊരു വാഹനപരിശോധനയിലൂടെ 74000 രൂപയാണ് പിടികൂടിയ വാഹനങ്ങളിൽ നിന്നും പിഴയായി ഈടാക്കിയത്.

അനധികൃതമായി വാഹനങ്ങൾ ഘടിപ്പിച്ച ഹോണുകൾ വാഹന ഉടമയുടെ സാന്നിധ്യത്തിൽ തന്നെ അഴിച്ചുമാറ്റുകയും ചെയ്തു. ട്രാഫിക് സിഗ്നലുകൾ ഉള്ള സ്ഥലങ്ങളിലും, ട്രാഫിക് ബ്ലോക്കിനിടയിലും, സ്കൂളുകളും, ആശുപത്രികളും ഉള്ള സ്ഥലങ്ങളിലുമെല്ലാം ഉറക്കെ ഹോൺ മുഴക്കി ശബ്ദശല്യം ഉണ്ടാക്കുന്നത് പൂർണമായും തടയും എന്നാണ് മോട്ടോർവാഹനവകുപ്പ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

വരും ദിവസങ്ങളിൽ ഇത്തരത്തിലുള്ള വാഹന പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും, കർശനമായിട്ടുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വാഹന ഉടമകൾ എല്ലാം ഈ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏവർക്കും ഉപകാരപ്രദമാകുന്ന ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുക.