സ്വന്തമായി വാഹനം ഉള്ളവർ ശ്രദ്ധിക്കുക!! ട്രാഫിക് നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ പോലീസിന്റെ കർശന നടപടികൾ.

പൊതുജനങ്ങൾക്കായുള്ള നിരവധി നിർദ്ദേശങ്ങളാണ് ഗതാഗത വകുപ്പിൽ നിന്നും എത്തിക്കൊണ്ടിരിക്കുന്നത്. അത്തരത്തിൽ  വാഹന ഉടമകൾക്കായുള്ള ഏറ്റവും പുതിയ അറിയിപ്പാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.  കൃത്യമായ ഗതാഗത നിയമങ്ങൾ പാലിക്കാത്ത നിരവധി ആളുകളെയാണ് ദിനംപ്രതി പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടിരിക്കുന്നത്.

വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങളുടെയും മറ്റും കണക്കിലുള്ള വൻ വർദ്ധനവ് മൂലം പോലീസ് നിയന്ത്രണങ്ങൾ എല്ലാം കർശനമാക്കി കൊണ്ടുവരികയാണ്. ഇത്തരത്തിൽ ഗതാഗത നിയമങ്ങൾ ഏറ്റവും കൂടുതൽ  പാലിക്കാതിരിക്കുന്നത്  സംസ്ഥാനത്തെ വിദ്യാർത്ഥികൾ ആണെന്നാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള വിവരം .

ഇത്തരത്തിൽ അശ്രദ്ധ മൂലം നിരവധി അപകടങ്ങളാണ് ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാനത്തൊട്ടാകെ സ്കൂളുകളും, കോളേജുകളും കേന്ദ്രീകരിച്ചുള്ള വാഹനപരിശോധന പോലീസ് ഇപ്പോൾ കർശനമാക്കി കൊണ്ടുവരുന്നത്.

മലപ്പുറം ജില്ലയിലെ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും ഗതാഗത നിയമങ്ങൾ പാലിക്കാത്ത 23 ബൈക്കുകളും ഒരു കാറും ആണ് പിടിച്ചെടുത്തിട്ടുള്ളത്. ഇത്തരത്തിൽ നിയമങ്ങൾ പാലിക്കാത്ത വാഹന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. 

നാട്ടുകാരുടെ പരാതിയെ മുൻനിർത്തിയാണ് മലപ്പുറത്തെ സ്കൂളുകളും, കോളേജുകളും അടിസ്ഥാനമാക്കി പരിശോധനകൾ നടത്തിയത്. ഇത്തരത്തിലുള്ള പരിശോധന സംസ്ഥാന വ്യാപകമാക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ സ്കൂളുകളിലും കോളേജുകളിലും വാഹനങ്ങൾ കൊണ്ടുവരുന്ന എല്ലാ വിദ്യാർത്ഥികളും, വാഹനങ്ങൾ വിദ്യാർത്ഥികൾക്ക് കൊടുക്കുന്ന മാതാപിതാക്കളും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്ന ആളുകൾക്ക് 5000 രൂപ പിഴയും, ബൈക്കിൽ രണ്ടുപേരിൽ അധികമായി യാത്രചെയ്യുന്ന ആളുകൾക്കും, ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കും 2500 രൂപ വീതം പിഴയും ലഭിക്കുന്നതായിരിക്കും.

മാത്രമല്ല വാഹന ഉടമയുടെ ലൈസൻസും റദ്ദാക്കുന്നതാണ്.  അതുകൊണ്ടുതന്നെ കൃത്യമായ ഗതാഗത നിയമങ്ങൾ പാലിക്കുന്നതിനായി സ്കൂളുകളിലേക്കും, കോളേജിലേക്കും വാഹനങ്ങൾ കൊണ്ടുപോകുന്ന വിദ്യാർഥികളും, മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതാണ്.