എല്ലാ റേഷൻ കാർഡ് ഉപഭോക്താക്കളും ശ്രദ്ധിക്കുക. പുതിയ സ്മാർട്ട്‌ റേഷൻ കാർഡ് ജനുവരി മുതൽ. എല്ലാവരും മാറ്റണം

സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡുകളും ജനുവരി മാസം മുതൽ സ്മാർട്ട് റേഷൻ കാർഡ് ആക്കി മാറ്റുവാൻ പോവുകയാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

സംസ്ഥാനത്തെ റേഷൻ കാർഡുകൾ ജനുവരി മാസം മുതൽ സ്മാർട്ട് റേഷൻ കാർഡായി മാറുന്നു. ആധാർ കാർഡിന്റെ വലിപ്പത്തിൽ രണ്ടുവശത്തും പ്രിന്റ് ചെയ്ത കാർഡുകളിൽ ഫോട്ടോ പതിപ്പിച്ച രീതിയിലാവും പുതിയ സ്മാർട്ട് റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് ലഭിക്കുക.

അതുകൊണ്ടുതന്നെ ഈ സ്മാർട്ട് കാർഡ് തിരിച്ചറിയൽ കാർഡ് ആയി ഉപയോഗിക്കാൻ കഴിയും. യാത്രകളിലും നമുക്ക് ലഭിക്കുന്ന സ്മാർട്ട് റേഷൻ കാർഡ് ഉപയോഗിക്കാൻ കഴിയുന്നതാണ്. സിവിൽ സപ്ലൈസ് തയ്യാറാക്കിയ രണ്ട് പതിപ്പുകൾ ആണ് ഭക്ഷ്യവകുപ്പിന്റെ പരിഗണനയിലുള്ളത്. അതിൽ ഏതാണ് എടുക്കുക എന്നത് ഇതുവരെയും പുറത്ത് പറഞ്ഞിട്ടില്ല.

പുതുതായി വരുന്ന സ്മാർട്ട് റേഷൻ കാർഡിൽ ക്യൂ ആർ കോഡും, ബാർ കോഡും ലഭ്യമായിരിക്കും. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയട്ടായിരിക്കും ഇത്തരം സ്മാർട്ട് റേഷൻ കാർഡ് ജനങ്ങളുടെ കയ്യിലേക്ക് എത്തിക്കുക.

വരും കാലങ്ങളിൽ റേഷൻകടകളിൽ ഇ- പോസ്സ് മെഷീന് ഒപ്പം ക്യൂ ആർ കോഡ് സ്കാനറും ഉണ്ടാവുന്നതാണ്. സ്മാർട്ട് റേഷൻ കാർഡ് റേഷൻ കടകളിൽ സ്കാൻ ചെയ്യുമ്പോൾ ക്യു ആർ കോഡ് സ്കാനറിൽ എല്ലാ വിവരങ്ങളും തെളിയുന്നതായിരിക്കും. എന്നാൽ റേഷൻ കടകളിൽ നിന്നും എന്തെങ്കിലും വാങ്ങുകയാണെങ്കിൽ നമ്മുടെ മൊബൈൽ ഫോണിലേക്ക് മെസ്സേജും വരുന്നതായിരിക്കും.

നിലവിലെ റേഷൻ കാർഡിന്റെ കാലാവധി 2022 വരെ ഉണ്ടെങ്കിലും, 2021 ജനുവരി മുതൽ പുതിയ സ്മാർട്ട് റേഷൻ കാർഡുകൾ വിപണിയിൽ എത്തിക്കും. പുതിയ കാർഡിൽ എന്തെങ്കിലും തരത്തിൽ മാറ്റം വരുത്തണം എന്നുണ്ടെങ്കിൽ അതും പൂരിപ്പിച്ച് അപേക്ഷ നൽകിയാൽ മതിയാകും. പുതിയ സ്മാർട്ട് റേഷൻ കാർഡ് നിങ്ങളിലേക്ക് എത്തുന്നതായിരിക്കും.