ഈ ഒരു കാലഘട്ടത്തിൽ സിം കാർഡ് ഇല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ ആരുംതന്നെ കാണുകയില്ല. ഒരാളെ വിളിക്കണമെങ്കിലോ, മെസ്സേജുകൾ അയക്കണമെങ്കിലോ സിം കാർഡ് നിർബന്ധമായും വേണ്ട ഒരു ഘടകമാണ്. ഇപ്പൊൾ സിം കാർഡുകളുമായി ബന്ധപ്പെട്ട് പുതിയൊരു നയം നടപ്പിലാക്കുകയാണ് ഇന്ത്യൻ ഗവൺമെൻറ്.
ഒരു വ്യക്തിക്ക് നിയമപരമായി കൈവശം വയ്ക്കാവുന്ന സിംകാർഡുകളുടെ എണ്ണം നേരത്തെതന്നെ തീരുമാനിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ടെലികോം നിയമത്തിന്റെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയുടെ പേരിൽ ഒമ്പത് സിംകാർഡുകൾ മാത്രമാണ് രാജ്യത്ത് എടുക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഈയൊരു നിയമം ഒരുപാട് ആളുകൾ പാലിക്കപ്പെടാതെ പോകുന്നത് ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഈ ഒരു സാഹചര്യം കണക്കിലെടുത്ത് കൈവശം വയ്ക്കാവുന്ന സിം കാർഡുകളുടെ എണ്ണത്തിൽ കർശനമായിട്ടുള്ള നിയന്ത്രണം കൊണ്ടു വന്നിരിക്കുകയാണ് ഇന്ത്യൻ ഗവൺമെന്റ്. ഇനി മുതൽ 9 സിംകാർഡുകൾക്ക് മുകളിൽ സിം കണക്ഷനുകൾ എടുത്തിട്ടുണ്ടെങ്കിൽ അവയെല്ലാം ഡിസ്കണക്ട് ചെയ്യാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലെകമ്മ്യൂണികേഷന്‍ ആണ് ഈ ഒരു നടപടിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി മുതൽ 9 സിംകാർഡ് മുകളിൽ കൈവശമുള്ള സിം കാർഡുകൾ എല്ലാം തന്നെ ഡിസ്കണക്ട് ചെയ്യപ്പെടുന്നതായിരിക്കും.
നിങ്ങളുടെ രേഖകൾ ഉപയോഗിച്ചുകൊണ്ട് എത്ര സിം കാർഡ് എടുത്തിട്ടുണ്ട് എന്ന് അറിയുന്നതിനു വേണ്ടി https://tafcop.dgtelecom.gov.in/alert.php എന്ന ഗവൺമെന്റിന്റെ വെബ്സൈറ്റിൽ കയറി നിങ്ങളുടെ ഫോൺ നമ്പർ ടൈപ്പ് ചെയ്ത ശേഷം OTP വെരിഫൈ ചെയ്ത് പരിശോധിക്കാവുന്നതാണ്.
എന്നാൽ ചിലർക്ക് ഈ വിവരങ്ങൾ കാണാൻ സാധിക്കുന്നതായിരിക്കില്ല. കാരണം ഈ വെബ്സൈറ്റിലേക്കുള്ള ഡാറ്റ പൂർണ്ണമായും ഇതുവരെ അപ്‌ലോഡ് ചെയ്തു കഴിഞ്ഞിട്ടില്ല എന്നതാണ്. അതുകൊണ്ടുതന്നെ Stay Tuned എന്ന ഒരു മെസ്സേജ് അയക്കും ചിലർക്കെങ്കിലും ലഭിക്കുക.
നിങ്ങളുടെ ഡാറ്റ പൂർണ്ണമായും അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമായിരിക്കും നിങ്ങളുടെ രേഖകൾ ഉപയോഗിച്ചുകൊണ്ട് എടുത്തിട്ടുള്ള സിം കാർഡുകളുടെ എണ്ണം ഈ വെബ്സൈറ്റ് വഴി നിങ്ങൾക്ക് അറിയാൻ സാധിക്കുകയുള്ളൂ. ഏവർക്കും ഉപകാരപ്രദമാകുന്ന ഈ ഒരു സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.