എടിഎം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. ബാങ്കുകൾ നൽകുന്ന പുതിയ സുരക്ഷാ സംവിധാനം അറിയാതെ പോകരുത്.

എടിഎം കാർഡ് ഉപയോഗിക്കുന്ന എല്ലാ വ്യക്തികളും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യമാണ് ഇവിടെ പറയുന്നത്. കൊവിഡ് കാലത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ കൂടുന്നത് തടയിടാൻ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കുകയാണ് വിവിധ ബാങ്കുകൾ. ഇതിന്റെ ഭാഗമായി എസ്ബിഐയ്ക്ക് പിന്നാലെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് പൊതുമേഖല ബാങ്ക് ആയ പഞ്ചാബ് നാഷണൽ ബാങ്കും ഒടിപി സംവിധാനമൊരുക്കി.

ഇനിമുതൽ പഞ്ചാബ് നാഷണൽ ബാങ്ക് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കമെങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഓടിപി നൽകേണ്ടിവരും. കഴിഞ്ഞ സെപ്റ്റംബർ മുതൽ എസ് ബി ഐ അധിക സുരക്ഷാസംവിധാനം ഒരുക്കിയിരുന്നു.

ബാങ്കിന്റെ പുതിയ നിലപാട് അനുസരിച്ച് രാവിലെ 8 മണി മുതൽ വൈകുന്നേരം 8 മണി വരെ 10000 രൂപയിൽ കൂടുതൽ പിൻവലിക്കണം എങ്കിലും ഫോണിന്റെയും ഓടിപിയുടെയും സഹായം വേണം. കൂടുതൽ ബാങ്കുകൾ ഇത്തരം സംവിധാനം ഏർപ്പെടുത്താനായിട്ടുള്ള തയ്യാറെടുപ്പിലാണ്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ നിങ്ങൾ എടിഎം സെൻസറുകളിൽ പോകുന്ന സമയം നിർബന്ധമായും നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ ഫോൺ കൊണ്ടു പോകുവാൻ വേണ്ടി വളരെ പ്രത്യേകം ശ്രദ്ധിക്കുക.

നിലവിൽ ബാങ്കുകൾ പതിനായിരം രൂപയോ അതിനു മുകളിലോ പണം പിൻവലിക്കുന്നവർക്കാണ് ഈ ഒടിപി സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. എടിഎം സെന്ററിൽ എത്തി മെഷീനിൽ ആവശ്യമുള്ള തുക ടൈപ്പ് ചെയ്തു നൽകുന്നതോടെ പുതിയ ഒടിപി സ്ക്രീൻ തെളിയും. ഇവിടെയാണ് നിങ്ങൾ ഒടിപി എന്റർ ചെയ്ത് നൽകേണ്ടത്.

ഈ സമയം നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ഒരു ഓടിപി മെസ്സേജ് രീതിയിൽ എത്തുകയും ചെയ്യും. ഈ നമ്പർ നിങ്ങൾ എടിഎം മെഷീനിൽ ടൈപ്പ് ചെയ്ത് കൊടുക്കുന്നതോടുകൂടി ആവശ്യപ്പെട്ട പണം നിങ്ങൾക്ക് ലഭ്യമാകും.

ഈ ഒരു സംവിധാനമാണ് പുതിയ രീതിയിൽ ബാങ്കുകൾ നടപ്പാക്കിവരുന്നത്. തീർച്ചയായും ബാങ്കുകളിലൂടെ തട്ടിപ്പ് സംഘം വിലസുന്നത് തടയിടാൻ വേണ്ടിയിട്ടാണ് ബാങ്കുകൾ ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ബാങ്കുകൾ ഇത്തരം സംവിധാനം ഉപയോഗിക്കുന്നതാണ്.