ഈയൊരു കാലഘട്ടത്തിൽ നമ്മളിൽ ഭൂരിഭാഗം ആളുകളും സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർ ആയിരിക്കും. സ്മാർട്ട് ഫോണുകളിലുള്ള ആപ്ലിക്കേഷനുകളിൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനാണ് വാട്സപ്പ്.
കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ ഒരു ആപ്ലിക്കേഷൻ ഫോണുകളിൽ ഉപയോഗിക്കാറുണ്ട്. സോഷ്യൽ മീഡിയകൾ ഉപയോഗിച്ച് മുൻപരിചയം ഇല്ലാത്ത ആളുകൾക്ക് പോലും വളരെ എളുപ്പത്തിൽ ഉപയോഗിക്കാമെന്നതാണ് വാട്സാപ്പിന് ഇത്രയും അധികം ജനപ്രീതി നേടി കൊടുത്തത്.
ഒരുപാട് നല്ല കാര്യങ്ങക്ക് വേണ്ടി ഉപയോഗിക്കാൻ സാധിക്കുന്ന വാട്സ്ആപ്പ് ഉപയോഗിച്ച് കൊണ്ട് നിയമവിരുദ്ധമായ പ്രവർത്തികൾ ചെയ്തതായിട്ടുള്ള ചില സംഭവങ്ങളും നമ്മൾ വാർത്തകളിലൂടെയും മറ്റും കേട്ടിട്ടുണ്ടാകും.
ഇത്തരത്തിലുള്ള പ്രവർത്തികൾ തടയുന്നതിനുവേണ്ടി ഇപ്പോൾ ഇന്ത്യയുടെ പുതിയ ഐടി നിയമം അനുസരിച്ച് ഏകദേശം ഇരുപത് ലക്ഷത്തോളം വരുന്ന വാട്സപ്പ് അക്കൗണ്ടുകളാണ് നീക്കം ചെയ്തിട്ടുള്ളത്. വാട്സ്ആപ്പ് അധികൃതർ തന്നെയാണ് ഈ ഒരു കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.
വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന്റെ പേരിലും, നിയമവിരുദ്ധമായ പ്രവർത്തികൾക്ക് വേണ്ടി വാട്സ്ആപ്പ് ഉപയോഗിച്ചത് കൊണ്ടുമെല്ലാമാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുതിയ ഐടി നിയമം അനുസരിച്ചുകൊണ്ട് ഇനിമുതൽ വാട്സ്ആപ്പ് സന്ദേശങ്ങളെല്ലാം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതായിരിക്കും.
ഇത്തരത്തിലുള്ള പ്രവർത്തിയിലൂടെ വാട്ട്സ്ആപ്പിന്റെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സൗകര്യം ദുരുപയോഗം ചെയ്യുകയാണ് എന്നാണ് വാട്സ്ആപ്പ് ഇതുമായി ബന്ധപ്പെട്ട് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനാൽ തന്നെ ഇനിമുതൽ വാട്സ്ആപ്പ് സന്ദേശങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും എന്നും, നിയമവിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെടുന്നത് റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഉടൻതന്നെ അക്കൗണ്ട് ബാൻ ചെയ്യുമെന്നും അധികൃതർ പറഞ്ഞു.
വ്യാജ വാട്സാപ്പ് അക്കൗണ്ടുകൾ നിർമ്മിക്കുക, ഫോണിലെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത ഒരാൾക്ക് തുടർച്ചയായി മെസ്സേജ് അയച്ച് ശല്യം ചെയ്യുക, സമൂഹത്തിന് ദോഷം ഉണ്ടാകുന്ന തരത്തിലുള്ള മെസ്സേജുകൾ പ്രചരിപ്പിക്കുക, അശ്ലീല ദൃശ്യങ്ങൾ മറ്റുള്ളവർക്ക് ഷെയർ ചെയ്യുക എന്നിങ്ങനെയുള്ള നിയമ വിരുദ്ധ പ്രവർത്തികൾ ചെയ്യുന്നതിലൂടെ അക്കൗണ്ട് ബാൻ ചെയ്യപ്പെടുന്നതായിരിക്കും. അതുകൊണ്ടുതന്നെ എല്ലാ വാട്സപ്പ് ഉപയോക്താക്കളും ഈയൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.