ബൈക്ക് യാത്രക്കാർക്ക് പുതിയ കേന്ദ്രനിയമം. ജൂലൈ മാസം പ്രാബല്യത്തിൽ വരും. കൂടുതൽ വിവരങ്ങൾ മനസ്സിലാക്കൂ.

ബൈക്ക് യാത്രക്കാർക്കെതിരെ 8-ന്റെ പണിയുമായി കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം. 2021 ജൂൺ മാസം ഒന്നാം തിയ്യതി മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. പുതിയ നിയമം പ്രകാരം നിലവാരമില്ലാത്ത ബിഐഎസ് സർട്ടിഫിക്കറ്റ് ( ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്) ഇല്ലാത്ത ഹെൽമെറ്റ് ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ പുതിയ നിയമം വരുന്നതോടെ അത്തരം ഹെൽമെറ്റുകൾ ഉപയോഗിക്കാൻ സാധിക്കുകയില്ല.

ഇത്തരം ഹെൽമറ്റുകൾ മാറ്റുക തന്നെ വേണം. പകരം നിലവാരമുള്ള ഭാരം കുറഞ്ഞ ബിഐഎസ് ഹോൾമാർക്കൂടെ കൂടിയിട്ടുള്ള ഹെൽമറ്റുകൾ ഉപയോഗിക്കണം എന്നാണ് പുതിയ നിയമം പ്രകാരം കേന്ദ്രം ആവശ്യപ്പെടുന്നത്.

നിങ്ങൾ ഉപയോഗിക്കുന്ന ഹെൽമറ്റ് ബിഐഎസ് ഹോൾമാർകോടെ കൂടിയട്ടുള്ളതാണോ എന്ന് എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം. ഒരുപാട് വ്യക്തികൾക്ക് ഇത് അറിയുവാൻ സാധിക്കും എന്നാൽ പലർക്കും ഇക്കാര്യം അറിയുകയുമില്ല.

നിങ്ങളുടെ ഹെൽമറ്റ് എടുത്തതിനുശേഷം അതിന്റെ പുറകുവശത്ത് ബിഐഎസ് ഹോൾമാർക്കിന്റെ സിംബൽ ഉണ്ടോ എന്ന് നോക്കുക. ഇത്തരം സിംബലുകൾ നിങ്ങളുടെ ഹെൽമെറ്റിന്റെ പുറകുവശത്ത് ഉണ്ടെങ്കിൽ ആ ഹെൽമറ്റ് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

500 രൂപ 600 രൂപ എന്ന നിരക്കിൽ ഹെൽമെറ്റ് വാങ്ങിയ വ്യക്തികൾ ആണെങ്കിൽ അത്തരം ഹെൽമെറ്റുകൾക്ക് ബിഐഎസ് ഹോൾമാർക്ക് സർട്ടിഫിക്കറ്റ് ഉണ്ടാവാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ അത്തരം ഹെൽമറ്റുകൾ ഉടനെ മാറ്റേണ്ടതാണ്. ഇത് നിങ്ങളെ ഭാവിയിൽ ഒരുപാട് സഹായിച്ചേക്കാം. നിങ്ങളുടെ സുരക്ഷയ്ക്കും ഇത് നല്ലതാണ്.