ഒരു കുടുംബത്തിലെ രണ്ട് പേർക്ക് 6000 രൂപ പെൻഷനായി ലഭിക്കും. ആധാർ കാർഡും ബാങ്ക് അക്കൗണ്ടും ഉള്ള വ്യക്തികൾ അപേക്ഷിക്കുക.

6000 രൂപ വരെ പെൻഷൻ ലഭിക്കുന്ന ഒരു പദ്ധതി. ഒരു കുടുംബത്തിലെ രണ്ട് പേർക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കും. കേന്ദ്ര സർക്കാരിന്റെ പ്രത്യേക പദ്ധതിയാണിത്. സാധാരണക്കാരായ ജനങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായ ഒരു പദ്ധതിയും കൂടിയാണിത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാധാരണക്കാരായുള്ള ജനങ്ങൾക്ക് വേണ്ടി വളരെയധികം പദ്ധതികൾ ആവിഷ്കരിക്കാറുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പെൻഷൻ പദ്ധതികൾ. 60 വയസിനു ശേഷം ഒരു നിശ്ചിത തുക പെൻഷനായി ലഭിക്കുന്ന പദ്ധതികൾ. സംസ്ഥാന സർക്കാരിന്റെ വകയായി സുരക്ഷാ പെൻഷനുകൾ വിതരണം ചെയ്യുന്നുണ്ട്.

ഏകദേശം 1400 രൂപ വരെയാണ് ഈ ഒരു പദ്ധതിയിലൂടെ പെൻഷൻ ലഭിക്കുന്നത്. ഇതുകൂടാതെ കേന്ദ്ര സർക്കാരിന്റെ വകയായി അടൽട്ട് പെൻഷൻ യോജന എന്ന പെൻഷൻ പദ്ധതിയും ഉണ്ട്. ഇത് കൂടാതെ മറ്റൊരു ജനപ്രിയ പെൻഷൻ പദ്ധതിയും കൂടി സർക്കാർ ഇറക്കുകയാണ്. എന്നാൽ അധികം വ്യക്തികൾക്കും ഈ ഒരു പദ്ധതിയെ കുറിച്ച് അറിയുകയില്ല.

ഒരു കുടുംബത്തിലെ രണ്ട് പേർക്ക് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. ഭാര്യക്കും ഭർത്താവിനും ഈ ഒരു പദ്ധതിയിൽ അംഗമാകാൻ സാധിക്കും. രണ്ടുപേർക്ക് 3000 രൂപ വീതമുള്ള പെൻഷൻ തുക ലഭിക്കുകയും ചെയ്യും. 60 വയസിനു ശേഷം ആയിരിക്കും ഈ തുക ലഭ്യമാകുന്നത്.

അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക്, അതായത് ഏത് വിഭാഗത്തിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്. ഈ പദ്ധതി പ്രകാരം 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള ആളുകൾക്കാണ് അംഗമാകാൻ സാധിക്കുക.

പതിനെട്ടാമത്തെ വയസ്സിൽ ആണ് നിങ്ങൾ ഈ പദ്ധതിയിൽ അംഗമാകുന്നത് എങ്കിൽ 55 രൂപ നിങ്ങൾ മാസം അടക്കേണ്ടി വരും. ഇതിന് തത്തുല്യമായ തുക കേന്ദ്രസർക്കാർ നിഷേധിക്കുകയും ചെയ്യും. എന്നാൽ നാല്പതാം വയസ്സിലാണ് നിങ്ങൾ ഈ പദ്ധതിയിൽ ചേരുന്നത് എങ്കിൽ 200 രൂപ വീതം നിങ്ങൾ മാസം അടക്കേണ്ടി വരും. ഇതിനും തത്തുല്യമായ തുക കേന്ദ്രസർക്കാർ അടക്കുന്നതാണ്.

അക്ഷയ കേന്ദ്രങ്ങൾ വഴിയും ജനസേവ കേന്ദ്രങ്ങൾ വഴിയും ആണ് ഈ പദ്ധതിയിൽ അപേക്ഷ വെക്കാൻ സാധിക്കുക. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് കോപ്പി, ഐഡന്റിറ്റി കാർഡ് തുടങ്ങിയ രേഖകൾ ഉപയോഗിച്ചുകൊണ്ട് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. ശ്രം യോഗി മൻധൻ യോജന എന്നാണ് ഈ പദ്ധതിയുടെ പേര്.

പ്രധാനമന്ത്രിയുടെ ഏറ്റവും ജനകീയ പദ്ധതികളിൽ ഒന്ന് തന്നെയാണിത്. പ്രീമിയം തുക അടച്ചതിനു ശേഷം ആണ് പെൻഷൻ ലഭിക്കുന്നത് എന്ന് ഓർക്കുക.