രാജ്യത്ത് 18 വയസുള്ള പെൺകുട്ടികളുടെ വിവാഹങ്ങളിൽ വൻ വർദ്ധനവ്!! കാരണം വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ നടപടി!! ഹരിയാനയിൽ ഒരാഴ്ചയ്ക്കുള്ളിൽ നടന്നത് നൂറിൽപരം വിവാഹങ്ങൾ!!

സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സിൽ നിന്നും 21 വയസ്സിലേക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പുകൾ കേന്ദ്ര മന്ത്രാലയത്തിലെ ഭാഗത്തുനിന്നും കഴിഞ്ഞ ദിവസങ്ങളിലായി വന്നിട്ടുണ്ടായിരുന്നു. ഈ നിയമം രാജ്യത്ത് ഉടനെ തന്നെ നടപ്പിലാക്കും എന്ന് തന്നെയാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും അറിയാൻ കഴിയുന്ന  വിവരങ്ങൾ.

എന്നാൽ ഭൂരിഭാഗം ജനങ്ങളും ഈ മാറ്റത്തെ സ്വാഗതം ചെയ്തപ്പോൾ, ചില മതസംഘടനകളും രാഷ്ട്രീയ പാർട്ടികളും കേന്ദ്ര സർക്കാരിന്റെ ഈ പുതിയ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പും, പ്രതിഷേധവുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിന്റെ മേലിലുള്ള കടന്നുകയറ്റമാണ് ഇതെന്നാണ് ചിലർ ഇതിനെതിരെ വാദിക്കുന്നത്. എന്നാൽ ഇപ്പോൾ ഈ നിയമം നടപ്പിലാക്കുന്നതിനുള്ള കാലതാമസം മുതലെടുത്ത് ഉത്തരേന്ത്യൻ ഭാഗങ്ങളിൽ വ്യാപകമായി 18 വയസ്സ് തികഞ്ഞ കുട്ടികളെയെല്ലാം വിവാഹം നടത്തിവരികയാണ്.

കൂടുതലായും ഹരിയാനയിൽ ആണ് ഇത്തരത്തിലുള്ള വിവാഹങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടുത്തെ മുസ്ലിം മതവിഭാഗത്തിൽ പെട്ടവർ കൂടുതലായി താമസിക്കുന്ന നുഹ് ജില്ലയിലെ മേവാത്ത് എന്ന പ്രദേശത്താണ് ഇങ്ങനെ ഏറ്റവും കൂടുതൽ വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നൂറിലധികം വിവാഹങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഇവിടെ നടന്നിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും വിവാഹവും 18 വയസിനും 20 വയസ്സിനും ഇടയിൽ പ്രായമുള്ള പെൺകുട്ടിടെ ആയിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് നുഹ് ജില്ലയിലെ തന്നെ നിരവധി പെൺകുട്ടികളാണ് ഇപ്പോൾ സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തണമെന്ന് ആവശ്യപെട്ടുകൊണ്ട് ക്യാമ്ബെയിനുകൾ ശക്തമായ രീതിയിൽ നടത്തി വരുകയാണ്.

പുതിയ നിയമം നിലവിൽ വരുന്നതുവരെ 21 വയസിന് താഴെയുള്ള പെൺകുട്ടികളുടെ വിവാഹത്തിന്റെ രജിസ്ട്രേഷൻ നിര്‍ത്തിവയ്ക്കണമെന്നാണ് ഹരിയാനയിലെ ഭൂരിഭാഗം പെണ്‍കുട്ടികളും ആഗ്രഹിക്കുന്നത് എന്നാണ് ഈ ക്യാമ്ബെയിനിന് നേതൃത്വം നല്‍കുന്ന സുനില്‍ ജഗ്ളാന്‍ അഭിപ്രായപ്പെട്ടത്.