വിതരണം ചെയ്യുന്ന പുതിയ സൗജന്യ കിറ്റിൽ മാറ്റങ്ങൾ ! ഏതെല്ലാമാണെന്ന് അറിയാം.. വിഭവങ്ങൾ ഇങ്ങനെയാണ്. ഏറ്റവും പുതിയ അറിയിപ്പ്

കോവിഡ്  പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇന്ന് ലോകം മുഴുവൻ. ഈയൊരു പ്രതിസന്ധി മൂലം ഏറെ വലഞ്ഞിരിക്കുന്നത് സാധാരണക്കാരാണ് എന്ന് നിസ്സംശയം പറയാൻ സാധിക്കും. നമ്മുടെ രാജ്യവും കൊറോണയുടെ കൈകളിൽ ആണെങ്കിലും സാധാരണജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനായി നിരവധി പ്രവർത്തനങ്ങളാണ് കേന്ദ്ര സംസ്ഥാന ഗവൺമെൻറ്കൾ സംയോജിച്ച് നടപ്പിലാക്കി വരുന്നത്. സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ ലഭ്യത കുറവും  കണക്കിലെടുത്ത്  കൊറോണാ കാലഘട്ടത്തിൽ  സാധാരണ ജനങ്ങളുടെ അഭിവൃദ്ധിക്കായി ഇത്തരത്തിൽ ആവിഷ്കരിച്ച ഒരു പദ്ധതി ആയിരുന്നു സൗജന്യ കിറ്റുകൾ.

സംസ്ഥാന ഗവൺമെൻറിൻറെ മേൽ നോട്ടത്തിൽ പൊതുവിതരണ വകുപ്പ് ശൃംഖലയുടെ സഹായത്തോടെയാണ് ഓരോരുത്തർക്കും സൗജന്യ കിറ്റ് ലഭ്യമാക്കുന്നത്. നാല് മാസത്തേക്കാണ് സൗജന്യ കിറ്റുകൾ നൽകുന്നത്. സെപ്റ്റംബർ മുതൽ ആരംഭിച്ച സൗജന്യ കിറ്റുകളുടെ വിതരണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ മാസത്തെ കിറ്റ് വിതരണം അവസാനിപ്പിച്ച് ഒക്ടോബർ മാസത്തെ കിറ്റാണ് ഇപ്പോൾ വിതരണത്തിനെത്തിയിരിക്കുന്നത്.

കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കാർഡിന്റെ  നമ്പർ ക്രമത്തിലും മുൻഗണനാ ക്രമത്തിലും ആണ് കിറ്റുകൾ ഓരോരുത്തർക്കും ലഭ്യമാക്കുന്നത്. മുൻഗണനാ വിഭാഗം ആയ മഞ്ഞ കാർഡ് ഉടമകൾക്ക് ആണ് ആദ്യം വിതരണം നടത്തുന്നത്. അന്ത്യോദയ അന്നയോജന എന്നറിയപ്പെടുന്ന കാർഡ് ഉടമകളായ മഞ്ഞക്കാർഡ് ഉടമകൾക്ക് ശേഷം അടുത്ത മുൻഗണന വിഭാഗമായ പിങ്ക് കാർഡ് ഉടമകൾക്കും, തുടർന്ന് എപിഎൽ വിഭാഗത്തിൽ പെടുന്ന നീല, വെള്ള കാർഡ് ഉടമകൾക്കും ആണ് ക്രമമായി കിറ്റ് വിതരണം ചെയ്യുന്നത്.

സെപ്റ്റംബർ മാസത്തിലെ കിറ്റിൽ എട്ട് വിഭവങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. അവയിൽ പഞ്ചസാര, മുളകുപൊടി, ആട്ട, പയർ, കടല, സാമ്പാർ പരിപ്പ്, വെളിച്ചെണ്ണ, ഉപ്പ്  എന്നിവയും ഉൾപ്പെട്ടിരുന്നു. ഒക്ടോബർ മാസത്തിലെ കിറ്റുകളുടെ വിതരണം നടന്നുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ ഈ മാസത്തെ കിറ്റുകളിൽ  അടങ്ങിയിരിക്കുന്ന വിഭവങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് പരിശോധിക്കാം.

ഒക്ടോബർ മാസത്തിലെ  കിറ്റിൽ ഉള്ള വിഭവങ്ങൾ സെപ്റ്റംബർ മാസത്തിൽ  ലഭിച്ച കിറ്റിനെ അപേക്ഷിച്ച് അല്പം വ്യത്യാസം ഉള്ളവയാണ്. സെപ്റ്റംബർ മാസത്തെ കിറ്റുകളിൽ ഉൾപെടുത്തിയ വിഭവങ്ങളുടെ  ബ്രാൻഡുകൾ വ്യത്യാസപ്പെടുത്തി ആണ് ഒക്ടോബർ മാസത്തിലെ കിറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത്. ഒക്ടോബർ മാസത്തിലെ കിറ്റിൽ അടങ്ങിയിരിക്കുന്ന വിഭവങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് പരിശോധിക്കാം.  അഞ്ഞൂറ് ഗ്രാം വെളിച്ചെണ്ണ, ഒരു കിലോ പഞ്ചസാര, മുക്കാൽ കിലോ ഉഴുന്ന്, കാൽ കിലോ സാമ്പാർ പരിപ്പ്, ഉപ്പ്, നൂറു ഗ്രാം മുളകുപൊടി,ഒരു പാക്കറ്റ് ആട്ട, മുക്കാൽ കിലോ കടല,എന്നിവയാണ് ഇത്തവണത്തെ കിറ്റിൽ  ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രത്യേകമായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ സെപ്റ്റംബർ മാസത്തിലെ കിറ്റ് വാങ്ങാൻ ബാക്കിയുള്ള  ആളുകൾക്ക് ഒക്ടോബർ മാസം അവസാനം വരെ കിറ്റുകൾ വാങ്ങിക്കാനുള്ള അവസരം ഉണ്ടാകുന്നതായിരിക്കും. അതുകൊണ്ടുതന്നെ കിറ്റ് വാങ്ങിക്കാൻ ഉള്ളവർ എത്രയും പെട്ടെന്ന് വാങ്ങേണ്ടതാണ്. മാത്രമല്ല ഒക്ടോബർ മാസത്തിലെ കിറ്റുകൾ കഴിയുന്നതും ക്രമം അനുസരണം വാങ്ങാൻ ശ്രമിക്കുക. കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിച്ചുകൊണ്ട് നമ്പർ അടിസ്ഥാനത്തിലാണ് കിറ്റുകൾ ലഭ്യമാക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ ആളുകളും അവർക്ക് അൽഹമായിട്ടുള്ള സൗജന്യ കിറ്റ്കൾ എത്രയും പെട്ടെന്ന് കൈപ്പറ്റാൻ ശ്രമിക്കുക. ഈ വിവരം  മറ്റുള്ളവരിലേക്കും എത്തിക്കു.