രാജ്യത്തെ പുതിയ ഗ്യാസ് കണക്ഷൻ. അഞ്ച് കിലോ തൂക്കം വരുന്ന ഗ്യാസ് കണക്ഷൻ എല്ലാവർക്കും ഉപയോഗപ്രദമാകും.

രാജ്യത്ത് പാചകവാതക ഉപയോഗിക്കുന്നവർക്ക് വളരെ സന്തോഷകരമായ വാർത്താ. രാജ്യത്ത് പുതിയ ഗ്യാസ് സിലിണ്ടർ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ.

വെറും 5 കിലോ തൂക്കം വരുന്ന ഗ്യാസ് സിലിണ്ടറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ചോട്ടു എന്ന പേരിൽ അറിയപ്പെടുന്ന ഗ്യാസ് സിലിണ്ടർ വളരെ എളുപ്പത്തിൽ എവിടേക്കും കൊണ്ടുപോകാൻ പറ്റുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ചോട്ടു എന്ന പുതിയ സിലിണ്ടർ രാജ്യത്ത് അവതരിപ്പിച്ച നിമിഷം തന്നെ രാജ്യത്തെ അഞ്ഞൂറോളം വരുന്ന ജില്ലകളിലേക്ക് ഇതിന്റെ വിതരണം ആദ്യഘട്ടത്തിൽ ഉണ്ടാകുന്നതാണ്. നിലവിൽ 14.2 കിലോ ഭാരം വരുന്ന ഗ്യാസ് സിലിണ്ടറുകളാണ് നമുക്കെല്ലാവർക്കും സബ്സിഡിനിരക്കിൽ ലഭിക്കുന്നത്.

അതുകൊണ്ടുതന്നെ ഇത്തരം അഞ്ചു കിലോയുടെ ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാകുന്നതോടുകൂടി ചെറിയ ആവശ്യങ്ങൾക്ക് വേണ്ടി ഗ്യാസ് വാങ്ങുന്നവർക്ക് വളരെ ഉപകാരപ്രദമായിരിക്കും. ചെറിയ തുകയ്ക്ക് തന്നെ അത്യാവശ്യം കാര്യങ്ങൾ ചെയ്യാൻ പറ്റുകയും ചെയ്യും.

ഗ്യാസ് സിലിണ്ടർ ലഭിക്കുവാൻ വേണ്ടി വോട്ടേഴ്സ് ഐഡിയാണ് സമർപ്പിക്കേണ്ടത്. ഈ അഞ്ച് കിലോ തൂക്കം വരുന്ന സിലിണ്ടർ രാജ്യത്താകമാനം എത്തുന്നതോടെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വളരെ ഉപകാരപ്രദമായിരിക്കും. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെടുക