വസ്ത്രം വാങ്ങിയാൽ ഒരു ലിറ്റർ പെട്രോൾ സൗജന്യം!! ക്രിസ്മസ് ഓഫറുമായി എം സി ആർ.

ക്രിസ്മസും, ന്യൂ ഇയറും പ്രമാണിച്ച് നിരവധി കമ്പനികൾ ഇപ്പോൾ വിവിധ തരത്തിലുള്ള ആകർഷകമായ ഓഫറുകളാണ് ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനും, എടുക്കുന്നതിനുമെല്ലാം പ്രഖ്യാപിച്ചിട്ടുള്ളത്.

ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ഓഫറുമായി വന്നിരിക്കുകയാണ് എം സി ആര്‍ വസ്ത്രാലയം. ഇവിടെ നിന്നും വസ്ത്രം എടുക്കുകയാണെങ്കിൽ ഒരു ലിറ്റർ പെട്രോൾ ആയിരിക്കും നിങ്ങൾക്ക് ഓഫറായി ലഭിക്കുക. പെട്രോളിന്റെ വില ദിനംപ്രതി ഉയർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ വേറെ പല തരത്തിലുള്ള ഓഫറുകളും നമ്മൾ ഇതിന് മുമ്പും കണ്ടിട്ടുണ്ട്.

ഇവക്കെല്ലാം തന്നെ വലിയ സ്വീകാര്യതയാണ് ജനങ്ങളിൽ നിന്നും കിട്ടിയത്. കാരണം പെട്രോളിന്റെ തീപിടിച്ച വില തന്നെയായണ്. സൗജന്യമായി പെട്രോൾ ലഭിക്കുമെന്ന് അറിഞ്ഞാൽ ഏതൊരാളും അതിനുവേണ്ടി ഒന്നു ശ്രമിച്ചു നോക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഉണ്ടാവുകയില്ല.

ഇതേ മാർക്കറ്റിംഗ് തന്ത്രമാണ് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി എം സി ആർ കമ്പനിയും ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. ഇവിടെ നിന്നും 1000 രൂപയ്ക്ക് വസ്ത്രം വാങ്ങിയാൽ ഒരു ലിറ്റർ പെട്രോൾ ആണ് സൗജന്യമായി ലഭിക്കുക. ഇതാണ് ഇവർ വാഗ്ദാനം ചെയ്തിരിക്കുന്ന ഓഫർ. ഓരോ ആയിരം രൂപയ്ക്കും ഒരു ലിറ്റർ പെട്രോൾ വീതം ലഭിക്കും എന്നാണ് ഇവർ പറയുന്നത്.

ഈ അവസരം ഉപയോഗിക്കുന്നതിനായി എം സി ആർ ഷോറൂമുകളിൽ എല്ലാം വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കേരളത്തിലുള്ള എല്ലാ എം സി ആർ ഷോറൂമുകളിൽ നിന്നും നിങ്ങൾക്ക് ഈ ഓഫർ ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതിനിധികൾ അറിയിച്ചിരിക്കുന്നത്.

ഷോറൂമുകളുടെ സമീപത്തുള്ള പെട്രോൾ പമ്പുകളുടെ സഹകരണത്തോടെയാണ് ഈ ഓഫർ നടപ്പിലാക്കുന്നത്. 1000 രൂപയ്ക്ക് വസ്ത്രം എടുക്കുന്നതിലൂടെ ഒരു ലിറ്റർ പെട്രോളിന് ഓരോ കൂപ്പൺ വെച്ച് നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.

ഈ കൂപ്പൺ തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ കൊടുത്ത് നിങ്ങൾക്ക് സൗജന്യമായിത്തന്നെ പെട്രോൾ അടിക്കാൻ സാധിക്കുന്നതാണ്. 1000 രൂപയ്ക്ക് വസ്ത്രം വാങ്ങിക്കുകയാണെങ്കിൽ ഒരു കൂപ്പൺ 5000 രൂപയ്ക്ക് അഞ്ച് കൂപ്പൺ, 10000 രൂപയ്ക്ക് 10 കൂപ്പൺ എന്നിങ്ങനെയാണ് ഓഫർ നൽകിയിരിക്കുന്നത്. ഡിസംബർ ആറ് മുതൽ ജനുവരി അഞ്ച് വരെയാണ് ഈ ഓഫറിന്റെ കാലാവധി.