ജനുവരി മുതൽ പുതിയ നിയമം. ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാ വ്യക്തികളും നിർബന്ധമായും അറിഞ്ഞിരിക്കുക

ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാ വ്യക്തികളും വളരെ പ്രധാനമായി അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട മാറ്റം. ബാങ്കുകളുടെ സുരക്ഷയ്ക്കും ജനങ്ങളുടെ ആവശ്യാനുസരണവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2021 ജനുവരി മുതൽ പ്രഭാതത്തിൽ വരാനുള്ള നിരവധി നിയമങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

ചെക്ക് മുഖേനയുള്ള നിരവധി തട്ടിപ്പുകൾ ബാങ്കിൽ ഉണ്ടാകുന്നത് കൊണ്ട് തന്നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരു നിയമം കൊണ്ടുവന്നിരിക്കുകയാണ്. പോസിറ്റീവ് പെയ് സിസ്റ്റം എന്ന സംവിധാനം ചെക്കുകൾ കൈമാറുന്നവർക്ക് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടുവന്നിരിക്കുകയാണ്.

ഈ സംവിധാനം വഴി 50,000 രൂപയ്ക്ക് മുകളിലുള്ള ചെക്ക് പെയ്മെന്റുകൾക്ക് വിശദാംശങ്ങൾ നൽകേണ്ടിവരും. അതായത് 50,000 രൂപയ്ക്ക് മുകളിലുള്ള ചെക്ക് പെയ്മെന്റുകൾക്ക് വിശദാംശങ്ങൾ വീണ്ടും പരിശോധിക്കുന്നതാണ്.

ചെക്ക് നൽകുന്ന വ്യക്തി അദ്ദേഹത്തിന്റെ മൊബൈലിൽ നിന്ന് അപ്ലിക്കേഷൻ മുഖേനയോ എസ്എംഎസ് മുഖേനയോ ചെക്കിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ നൽകേണ്ടതാണ്. തീയതി, പണം പിൻവലിക്കാൻ പോകുന്ന വ്യക്തിയുടെ പേര്, തുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വിശദമാക്കേണ്ടത്.

ഇടപാട് വിജയകരമായി പൂർത്തിയാക്കുന്നതിനു മുൻപും ബാങ്ക് നൽകിയിരിക്കുന്ന വിശദാംശങ്ങൾ നോക്കുന്നതാണ്. ഗുണഭോക്താവ് നൽകിയ വിശദാംശങ്ങളും ചെക്കിൽ ഉള്ള വിശദാംശങ്ങളും തമ്മിൽ വ്യത്യാസം ഉണ്ടെങ്കിൽ ചെക്ക് മടക്കി അയിക്കുന്നതാണ്.

ഇത്തരം സംവിധാനങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ നിരവധി പണമിടപാട് തട്ടിപ്പുകളാണ് നിൽക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ ഈയൊരു സംവിധാനത്തെ കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കുക.