സംസ്ഥാനത്ത് ബാങ്ക് സർവീസുകൾ ഉപയോഗിക്കുന്ന എല്ലാ ജനങ്ങളും വളരെ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 2 പ്രധാനപ്പെട്ട നിയമങ്ങൾ വന്നിരിക്കുകയാണ്.
ബാങ്കുകൾ ജനങ്ങളോട് നിർദ്ദേശിച്ചിരിക്കുന്ന ആദ്യത്തെ പ്രധാനപ്പെട്ട അറിയിപ്പ് കെവൈസി അപ്ഡേറ്റിനെ പറ്റിയാണ്. ആർബിഐ ആണ് പുതിയ നിയമം നടപ്പാക്കിയിരിക്കുന്നത്. ഈ നിയമ പ്രകാരം ബാങ്കുകളിൽ അക്കൗണ്ട് ഉള്ള വ്യക്തികൾ നിരന്തരം കെവൈസി അപ്ഡേറ്റ് ചെയ്യണം.
“know your customer” അഥവാ കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ബാങ്കുകൾക്ക് ആവരുടെ ഉപഭോക്താക്കളെ കൃത്യമായി അറിയാവുന്നതാണ്. കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിലൂടെ സാമ്പത്തിക കണക്കെടുപ്പുകൾ അറിയുവാനും, കുറ്റകൃത്യങ്ങൾ തടയുവാനും സഹായിക്കുന്നതാണ്.
ആർബിഐ നിർദ്ദേശപ്രകാരം കെവൈസി അപ്ഡേറ്റ് ചെയ്യാത്ത വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് ഒരുതരത്തിലുമുള്ള മുന്നറിയപ്പ് നൽകാതെ റദ്ദാക്കുന്നതാണ്. ഫോട്ടോ, പാൻ കാർഡ്, ആധാർ കാർഡ് എന്നിവ സഹിതം ബാങ്കുകളെ സമീപിച്ചാൽ കെവൈസി അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
രണ്ടാമതായി അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട നിയമം എന്തെന്നാൽ, ആർടിജിഎസ് സംവിധാനം ഇനി മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. വലിയ തുകയുടെ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ പ്രധാനമായും ആശ്രയിക്കുന്ന ഒന്നാണ് ആർടിജിഎസ് സംവിധാനം.
നിലവിൽ ആർടിജിഎസ് സംവിധാനം രാവിലെ 7 മണി മുതൽ 6 മണി വരെ മാത്രമാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഡിസംബർ 14-ആം തീയതിയോടുകൂടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒന്നായി മാറുകയാണ്.
വളരെ പ്രധാനപ്പെട്ട ഈ രണ്ട് അറിയിപ്പുകൾ നിങ്ങൾക്ക് ഉപകാരപ്പെടുകയാണെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കുക.