അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും ഇനി ബാങ്ക് ഇടപാടുകൾ നടത്താം. ബാങ്കുകളുടെ പുതിയ സംവിധാനം അറിയൂ.

ബാങ്കിൽ എക്കൗണ്ട് ഇല്ലാതെതന്നെ ബാങ്ക് ഇടപാടുകൾ നടത്തിയാലോ. തൽസമയ വായ്പ്പ ലഭിക്കാനും, ക്രെഡിറ്റ് കാർഡ് ലഭിക്കാനും, സ്ഥിരനിക്ഷേപം ചെയ്യുവാനും, മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാനും ഇനി മുതൽ ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കഴിയും.

ബാങ്ക് അക്കൗണ്ട് ഇല്ലാത്ത വ്യക്തികൾക്കും മേൽ പറഞ്ഞിരിക്കുന്ന സംവിധാനം ലഭിക്കുന്നത് ഗൂഗിൾ പേ പോലെ യുപിഐ അധിഷ്ഠിത സംവിധാനമുള്ള ബാങ്കുകളുടെ ആപ്ലിക്കേഷനുകൾ വഴിയാണ്. ഇത്തരം സംവിധാനത്തിന് ആദ്യമായി തുടക്കം കുറിച്ചിരിക്കുന്നത് ഐസിഐസിഐ ബാങ്ക് ആണ്.

ഐസിഐസിഐ ബാങ്ക് പുറത്തിറക്കിയ ഐ മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയുന്നത്. ഐസിഐസിഐ ബാങ്കിൽ അക്കൗണ്ട് ഇല്ലാത്ത വ്യക്തികൾക്കും ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയും.

ഏതൊരു ബാങ്കിന്റെ അക്കൗണ്ടും യുപിഐ സംവിധാനം വഴി ഐസിഐസിഐ ബാങ്കിന്റെ ഐ ആപ്ലിക്കേഷനിൽ ബന്ധിപ്പിക്കാവുന്നതാണ്. പ്രമുഖ ബാങ്ക് ആയ എസ്.ബി.ഐ ബാങ്കും ഇത്തരം സംവിധാനം 30 ദിവസത്തിനുള്ളിൽ യൂനോ അപ്ലിക്കേഷൻ മുഖേന കൊണ്ടുവരുമെന്നാണ് പറഞ്ഞിരിക്കുന്നത്.

ഭൂരിഭാഗം ജനങ്ങൾക്കും വളരെയധികം ഉപകാരപ്രദമാകുന്ന ഒരു സംവിധാനമാണ് വരാൻ പോകുന്നത്. എല്ലാ ബാങ്കുകളിലും ഈ സംവിധാനം എത്താൻ വേണ്ടി കാത്തിരിക്കാം.