2021 മുതൽ നിരവധി നിയമങ്ങളാണ് വാഹനവകുപ്പ് ഗതാഗത മേഖലകളിലേക്ക് കൊണ്ടുവരുന്നത്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട നിയമങ്ങളുമുണ്ട്. ഇരു ചക്രവാഹനക്കാർ ഇവിടെ പറയുന്ന നാല് പ്രധാനപ്പെട്ട നിയമങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി ലഭിക്കും. കേന്ദ്ര റോഡ് സുരക്ഷ മന്ത്രാലയം പറഞ്ഞിരിക്കുന്ന നാല് പ്രധാനപെട്ട നിയമങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഇരു ചക്ര വാഹനം ഓടിക്കുന്ന എല്ലാ വ്യക്തികളും ബി.ഐ.എസ് ഹോൾ മാർക്ക് ഉള്ള ഹെൽമെറ്റുകൾ ധരിക്കണമെന്ന കേന്ദ്ര നിയമം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇതിനു പുറമേ നാലു പ്രധാനപ്പെട്ട ഇരുചക്ര വാഹന നിയമങ്ങളാണ് കേന്ദ്ര റോഡ് സുരക്ഷ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.
നിലവിൽ കൊണ്ടുവന്നിരിക്കുന്ന നാല് പ്രധാനപ്പെട്ട നിയമങ്ങൾ, ഇരുചക്രവാഹനങ്ങളുടെ പിൻവശത്ത് ഇരിക്കുന്ന വ്യക്തികളുടെ സുരക്ഷിതയെ ആസ്പദമാക്കിയാണ്. ഇരുചക്രവാഹനങ്ങളുടെ ബാക്ക് സീറ്റിൽ ഇരുവശത്തും ഗ്രാബ് റെയിൽ വെക്കണമെന്ന് നിർബന്ധമാക്കിയിരിക്കുകയാണ്. പുറകുവശത്ത് ഇരിക്കുന്ന വ്യക്തികൾക്ക് പിടിച്ചിരിക്കാൻ വേണ്ടിയാണ് ഇത്തരം ഗ്രാബ് റെയിൽ നിർബന്ധമാക്കിയിരിക്കുന്നത്.
രണ്ടാമത്തെ നിയമം ഇതാണ്. ഇരുചക്രവാഹനങ്ങളുടെ രണ്ടു വശത്തുമായി പിൻഭാഗത്ത് ഇരിക്കുന്നവർക്ക് കാലു വെക്കുവാനുള്ള ഫൂട്ട് റസ്റ്റ് നിർബന്ധമാക്കിയിരിക്കുകയാണ്. ഇതോടൊപ്പം സാരി ഗാർഡും നിർബന്ധമാക്കിയിരിക്കുകയാണ്. ഇതുവഴി ഇരുചക്രവാഹനങ്ങൾ മുഖേന ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുവാനാണ് ലക്ഷ്യമിടുന്നത്.
ഇരുചക്രവാഹനങ്ങളുടെ ഇരുവശത്തും ഘടിപ്പിക്കുന്ന ബോക്സുകൾ മൂലം പിൻവശത്ത് ഇരിക്കുന്ന യാത്രക്കാർക്ക് സുഖമായി ഇരിക്കുവാനുള്ള തടസ്സങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ നിയമം കൂടി കൊണ്ടുവന്നിരിക്കുകയാണ്. ഈ നിയമ പ്രകാരം ഇരുചക്രവാഹനങ്ങളുടെ ഇരുവശത്തും ഘടിപ്പിക്കുന്ന ബോക്സുകൾക്ക് നിശ്ചിത വലിപ്പം നിർദ്ദേശിച്ചിരിക്കുകയാണ്.
നിർദ്ദേശിച്ചിരിക്കുന്ന ബോക്സുകളെക്കാൾ വലിപ്പമുള്ള ബോക്സുകളാണ് ഘടിപ്പിക്കുന്നത് എങ്കിൽ പിന്നീട് വാഹനത്തിൽ രണ്ട് പേർക്ക് ഇരുന്ന് യാത്ര ചെയ്യാൻ അനുമതിയില്ല. ഘടിപ്പിക്കാൻ സാധിക്കുന്ന ബോക്സിനെ അളവ് “നീളം 550mm, വീതി 510mm, ഉയരം 500mm” ഇതാണ്.
മേൽപ്പറഞ്ഞിരിക്കുന്ന ഈ നിയമങ്ങൾ എല്ലാ ഇരുചക്ര വാഹനക്കാരും നിർബന്ധമായും പാലിക്കേണ്ടതാണ്.