നെറ്റ്ഫ്ലിക്സ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത!! നിരക്കുകൾ കുത്തനെ കുറച്ച് നെറ്റ്ഫ്ലിക്സ്!! പുതിയ നിരക്കുകൾ അറിയാം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള OTT പ്ലാറ്റ്ഫോമുകളിൽ ഒന്നായ നെറ്റ്ഫ്ലിക്സ് ഇപ്പോൾ തങ്ങളുടെ പ്രതിമാസ നിരക്കുകൾ വൻതോതിൽ കുറച്ചിരിക്കുകയാണ്. മറ്റ് OTT പ്ലാറ്റ്ഫോമുകൾ വില കുത്തനെ ഉയർത്തിയ സാഹചര്യത്തിൽ കൂടുതൽ ആളുകളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് നെറ്റ്ഫ്ലിക്സ് ഇത്തരത്തിലൊരു പ്ലാൻ ആവിഷ്കരിച്ചത്.

199 രൂപയുടെ നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാൻ ഇനിമുതൽ 149 രൂപക്ക് ലഭ്യമാകുന്നതായിരിക്കും. 18 ശതമാനം മുതൽ 60 ശതമാനം വരെ ലാഭകരമായണ് പുതിയ നിരക്കുകൾ അവതരിപ്പിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ ബേസിക് പ്ലാനായ 499 രൂപയുടെ പ്ലാൻ ഇപ്പോൾ 60 ശതമാനം കുറവിൽ 199 രൂപയ്ക്ക് ലഭ്യമാകുന്നതായിരിക്കും.

അതുകൂടാതെ 649 രൂപക്ക് ലഭിച്ചിരുന്ന നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേർഡ് പാക്ക് 499 രൂപയായും, 799 രൂപ ഉണ്ടായിരുന്ന നെറ്റ്ഫ്ലിക്സ് പ്രീമിയം 649 രൂപയായും കുറച്ചു. 499 രൂപയുടെ സ്റ്റാൻഡേർഡ് പാക്ക് ഒരേ സമയം രണ്ടുപേർക്ക് ഉപയോഗിക്കാൻ സാധിക്കുന്നതായിരിക്കും. അതുപോലെ തന്നെ 649 രൂപ പ്രീമിയം പാക്ക് നാലുപേർക്കും ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാനിന് സ്റ്റാൻഡേർഡ്-റെസല്യൂഷനായ 480പി ക്വാളിറ്റിയിൽ വീഡിയോകൾ ലഭ്യമാകുന്നതായിരിക്കും. ബേസിക് പ്ലാൻ റീചാർജ് ചെയ്യുന്നതുവഴി ഏതു ഡിവൈസിൽ വേണമെങ്കിലും നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാവുന്നതാണ്. ഇതിലും 480p തന്നെ ആയിരിക്കും റെസലൂഷൻ ലഭിക്കുക.

1080പി റെസലൂഷൻ വീഡിയോകളാണ് സ്റ്റാൻഡേർഡ് പ്ലാൻ റീച്ചാർജ് ചെയ്യുന്നത് വഴി ലഭ്യമാവുക. പ്രീമിയം പ്ലാനുകൾക്ക് 4k വീഡിയോ ക്വാളിറ്റിയും ലഭ്യമാകും. നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഉള്ളവരാണ് നിങ്ങൾ എങ്കിൽ ഇപ്പോൾ തന്നെ പുതിയ പ്ലാനുകളിലേക്ക് മാറാനും സാധിക്കുന്നതാണ്.

നെറ്റ്ഫ്ലിക്സ് തങ്ങളുടെ നിരക്കുകൾ കുറച്ചപ്പോൾ മറ്റ് പ്രധാന OTT പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം തങ്ങളുടെ നിരക്ക് 60 ശതമാനം വരെ വർധിപ്പിക്കുകയാണ് ചെയ്തത്. ആമസോൺ പ്രൈമിന്റെ വാർഷിക അംഗത്വം ലഭിക്കുന്നതിനായി 999 രൂപയായിരുന്നു ഇതുവരെ നൽകേണ്ടിയിരുന്നത്. എന്നാൽ ഇനിമുതൽ 1499 രൂപയാണ് ആമസോൺ പ്രൈം ലഭ്യമാക്കുന്നതിന് വേണ്ടി അടക്കേണ്ടത്.