നെറ്റ്ഫ്ലിക്സ് ഡിസംബർ മാസത്തിൽ സൗജന്യമായി ലഭിക്കും. എന്നുമുതലാണ് ഓഫർ? നിങ്ങൾക്ക് ലഭിക്കുമോ? എന്നുള്ള എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരം.

ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച ഒടിടി സർവീസുകൾ നൽകുന്ന നെറ്റ്ഫ്ലിക്സിൽ നിന്ന് വളരെ സന്തോഷകരമായ വാർത്തയാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. ഇതുവരെ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാത്ത വ്യക്തികളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നെറ്റ്ഫ്ലിക്സ് തയ്യാറായിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാത്ത വ്യക്തികൾക്ക് നിശ്ചിതദിവസം സൗജന്യമായി ഉപയോഗിക്കാനായിട്ടുള്ള സൗകര്യമാണ് ലഭിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ കടന്നുവരുന്ന വ്യക്തികൾക്ക് സൗജന്യമായി വെബ് സീരിസ് കാണാവുന്നതാണ്.

ഇന്ത്യയിലെ ജനങ്ങളെ കൂടുതൽ ആകർഷിക്കുന്നതിന് വേണ്ടി നെറ്റ്ഫ്ലിക്സ് പല ഓഫറുകളും വെച്ച് നീട്ടിയിരുന്നു. അതിലൊന്നാണ് കഴിഞ്ഞവർഷം ഒരുമാസം സൗജന്യമായി ഉപയോഗിക്കാൻ നൽകിയ ഓഫർ. എന്നാൽ അത് നിർത്തിവെച്ചു. ഇതുകൂടാതെ ജനങ്ങളെ കൂടുതൽ ആകർഷിക്കുന്നതിന് വേണ്ടി രാജ്യത്തെ ജനങ്ങൾക്ക് പ്രത്യേകമായ പ്ലാനുകളും നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിരുന്നു. 199 രൂപയുടെ പ്ലാൻ അടക്കം നെറ്റ്ഫ്ലിക്സ് കൊണ്ടുവന്നിരുന്നു.

രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഈ ഓഫറിൽ സൗജന്യമായി ഉപയോഗിക്കുന്ന ജനങ്ങൾക്ക് നെറ്റ്ഫ്ലിക്സിൽ ലഭിക്കുന്ന എല്ലാ വീഡിയോകളും കാണാൻ സാധിക്കുന്നതാണ്. ഡിസംബർ അഞ്ചാം തീയതിയും ആറാം തീയതിയുമാണ് ഈ ഓഫർ ലഭിക്കുക.

സാധാരണഗതിയിൽ എങ്ങനെയാണോ നെറ്റ്ഫ്ലിക്സിൽ അക്കൗണ്ട് തുടങ്ങുക അതേ രീതിയിൽ തന്നെയാണ് ഇവിടെയും ചെയ്യേണ്ടത്. നിങ്ങളുടെ ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ, പേര് എന്നിവ പൂരിപ്പിച്ചുകൊണ്ട് സൗജന്യ എക്കൗണ്ട് തുടങ്ങാവുന്നതാണ്. ആൻഡ്രോയ്ഡ് മൊബൈലിലും, ഐഒഎസ് മൊബൈലിലും, മറ്റ് സ്മാർട്ട് ടിവികളിലും, ഗെയിമിംഗ് കൺസോളുകളിലും ഈ സൗജന്യ ഓഫർ ലഭിക്കുന്നതാണ്. സ്ട്രീമിങ് നിലവാരം എച്ച്ഡിയാണ് ലഭിക്കുക.

ഈ സൗജന്യ ഓഫറിലൂടെ കൂടുതൽ ജനങ്ങളിലേക്ക് നെറ്റ്ഫ്ലിക്സിന്റെ മേന്മ എത്തിക്കുക എന്നാണ് പ്രശസ്ത കമ്പനിയുടെ ആഗ്രഹം. അതുകൊണ്ടുതന്നെ പരമാവധി എല്ലാ വ്യക്തികളും നെറ്റ്ഫ്ലിക്സ് വരും ദിവസങ്ങളിൽ ഉപയോഗിച്ച് നോക്കുക. താൽപര്യപ്പെടുകയാണെങ്കിൽ മടിച്ചുനിൽക്കാതെ പണം നൽകി അക്കൗണ്ട് എടുക്കുക.