അന്ന് ഭാഗ്യമില്ലാത്ത നടൻ എന്ന പേരുമായി കാലങ്ങളോളം വീട്ടിലിരുന്നു; ഇന്ന് മിനിസ്ക്രീൻ സീരിയലുകളിലെ തിരക്കേറിയ താരം!! നവീൻ അറയ്ക്കലിന്റെ വിശേഷങ്ങൾ അറിയാം.

മലയാളം മിനിസ്ക്രീൻ സീരിയൽ പ്രേക്ഷകർക്ക് എല്ലാവർക്കും സുപരിചിതമായ വ്യക്തിയാണ് നവീൻ അറയ്ക്കൽ. ഇപ്പോൾ സീരിയൽ രംഗത്ത് തന്റെ അഭിനയ മികവ് കൊണ്ട് സ്വന്തമായ ഒരു സ്ഥാനവും നവീൻ നേടിയെടുത്തിട്ടുണ്ട്. പ്രണയം എന്ന സീരിയലിലെ പ്രകാശ് വർമ്മ എന്ന വില്ലൻ കഥാപാത്രമാണ് നവീന് വലിയ രീതിയിലുള്ള പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്.

ഒരുപാട് കഷ്ടപ്പെട്ടുകൊണ്ടാണ് നവീൻ ഇപ്പോൾ ലഭിക്കുന്ന മികച്ച അവസരങ്ങളെല്ലാം നേടിയെടുത്തത്. ബാങ്ക് ജോലി ഉപേക്ഷിച്ച് തൻറെ പാഷനായ അഭിനയത്തിന് പിന്നാലെ പോയതിന്റെ പേരിൽ ആദ്യ കാലങ്ങളിൽ നവീന് വളരെയധികം കഷ്ടപ്പാടും, ദുരിതപൂർണമായ ജീവിതം നയിക്കേണ്ടതായും വന്നിട്ടുണ്ട്.

ആഗ്രഹിച്ച മേഖലയിൽ എത്തിയിട്ടും ഒരുകാലത്ത് ഭാഗ്യമില്ലാത്ത നടനെന്ന വിളിപ്പേര് കാരണം നിരവധി അവസരങ്ങൾ നവീന് നഷ്ടമായിട്ടുണ്ട്. ഡിഗ്രി പൂർത്തിയാക്കിയ ശേഷം ഒരു കൊല്ലത്തോളം നവീൻ വെബ് ഗൈഡായി ജോലി ചെയ്തിരുന്നു. ഈ കാലയളവിനുള്ളിൽ തന്നെ ബന്ധുവായ മാർട്ടിൻ അങ്കിളിന്റെ സഹായത്തോടെയാണ് നവീൻ മിനിസ്ക്രീൻ രംഗത്തേക്കുള്ള തന്റെ ആദ്യ ചുവട് വച്ചത്.

സമയം സംഗമം എന്ന സീരിയലിൽ ചെറിയൊരു വേഷത്തിലായിരുന്നു നവീൻ ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം കായംകുളം കൊച്ചുണ്ണി എന്ന ശ്രദ്ധേയമായ പരമ്പരയുടെ തിരക്കഥാകൃത്ത് അനിൽ ജി.എസിനെ പരിചയപ്പെടാൻ നവീന് കഴിഞ്ഞു. ആ പരിചയം മൂലം അനിലിന്റെ അടുത്ത സീരിയലായ മിന്നൽ കേസരിയിൽ നായക വേഷം തന്നെ നവീന് ലഭിക്കുകയും ചെയ്തു.

എന്നാൽ ദൗർഭാഗ്യവശാൽ ഈ സീരിയൽ ആകെ 50 എപ്പിസോഡുകൾ മാത്രമായിരുന്നു പൂർത്തിയാക്കിയത്. ഇതിൽ നിരാശനാകാതെ നവീൻ ‘നൊമ്പരത്തിപ്പൂ’ എന്ന സീരിയലിൽ അവസാനഭാഗത്ത് ചെറിയൊരു വേഷം ചെയ്തെങ്കിലും അതും ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടുകൂടി ഭാഗ്യമില്ലാത്ത നടൻ എന്നൊരു പേര് മിനി സ്ക്രീൻ രംഗത്ത് നവീന് വീഴുകയും ചെയ്തു.

അതോടുകൂടി സീരിയൽ രംഗത്തെ അവസരങ്ങളും കുറയാൻ തുടങ്ങി. അവസാനം തൊഴിലില്ലാതെ വീട്ടിലിരിക്കേണ്ട അവസ്ഥ വരെ നവീന് ഉണ്ടായി. എന്നാൽ ഈയൊരവസ്ഥയിൽ നവീന് ആത്മവിശ്വാസം നൽകിയത് സ്വന്തം കുടുംബം തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഇതിലൊന്നും തളരാതെ നവീൻ വീണ്ടും അവസരങ്ങൾക്കായി പരിശ്രമിച്ചുകൊണ്ടിരുന്നു.

അവസാനം ബാലാമണി എന്ന സീരിയലിൽ നല്ലൊരു വേഷം ലഭിക്കുകയും, അത് നവീന് വലിയ രീതിയിലുള്ള പ്രേക്ഷക ശ്രദ്ധനേടി കൊടുക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് നിരവധി മികച്ച വേഷങ്ങളാണ് നവീനെ തേടിയെത്തിയത്. സീരിയലിന് ഒപ്പം തന്നെ സിനിമകളും നവീൻ ചെറുതും, വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

അന്ന് ഭാഗ്യമില്ലാത്ത നടൻ എന്ന പേരുമായി കാലങ്ങളോളം വീട്ടിലിരുന്നു; ഇന്ന് മിനിസ്ക്രീൻ സീരിയലുകളിലെ തിരക്കേറിയ താരം!! നവീൻ അറയ്ക്കലിന്റെ വിശേഷങ്ങൾ അറിയാം.