നവംബർ 26-ന് ദേശീയ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. രാജ്യം കാണുന്ന ഏറ്റവും വലിയ പണിമുടക്ക്.

രാജ്യത്ത് വീണ്ടും ഒരു പണിമുടക്കിന് ഇപ്പോൾ തുടക്കമിടുകയാണ്. നവംബർ മാസം ഇരുപത്തിയാറാം തീയതി അതായത് നവംബർ മാസം ഇരുപത്തിയഞ്ചാം തീയതി അർധരാത്രിമുതൽ ഇരുപത്തിയാറാം തീയതി രാത്രി 12 മണി വരെയാണ് ഈ പണിമുടക്ക് ഉള്ളത്. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്ക് എതിരെയും, തൊഴിലാളി വിരുദ്ധ കോഡുകൾക്കും എതിരെ ജനങ്ങളുടെ ഭാഗത്തുനിന്ന് കാണിക്കുന്ന പ്രക്ഷോഭമാണ് ഈ പണിമുടക്ക്.

ഇതിന്റെ ഭാഗമായി ഇരുപത്തിയഞ്ചാം തീയതി വിവിധങ്ങളായ ജോലി ചെയ്യുന്ന തൊഴിലാളികൾ എല്ലാവരും സംഘടിക്കുകയും, കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സംസ്ഥാനത്തും അതത് ജില്ലാ കേന്ദ്രങ്ങളോടും അനുബന്ധിച്ച് പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. രാജ്യം കാണുന്ന ഏറ്റവും വലിയ പണിമുടക്ക് ആയിരിക്കും ഇരുപത്തിയാറാം തീയതി നടക്കുക.

രാജ്യത്തെ പത്തോളം വരുന്ന ട്രേഡ് യൂണിയനുകളും, സംസ്ഥാനത്തെ പതിമൂന്നിൽ തരം സംഘടനകളുമാണ് പണിമുടക്കിന് പിന്തുണ അറിയിച്ചിരിക്കുന്നത്. ബാങ്കിങ് മേഖലയും പൂർണമായും സ്തംഭിക്കും. നിലവിൽ ഇൻഷുറൻസ് മേഖലയിലെ ജീവനക്കാർ, കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർ, വിവിധങ്ങളായ തൊഴിലാളികൾ, വ്യാപാരി വ്യവസായികൾ, വാണിജ്യ മേഖലകളിലെ എല്ലാ വ്യക്തികളും, ഈ പണിമുടക്കിന്റെ ഭാഗമായി ഇതിനോടകം അനുകൂലിക്കും എന്നാണ് ഇപ്പോൾ അറിയാൻ സാധിച്ചിരിക്കുന്നത്.

നിലവിൽ സംസ്ഥാനത്ത് ഇലക്ഷൻ വർക്കുകൾ നടക്കുന്നത്കൊണ്ടുതന്നെ അത്തരത്തിലുള്ള ഉദ്യോഗസ്ഥരെയും അവരുടെ യാത്രയേയും ഈ പണിമുടക്ക് ബാധിക്കുകയില്ല. അവശ്യ സർവീസുകളായ പാൽ, പത്രം, ടൂറിസം, ഹോസ്പിറ്റലിൽ മേഖലയ്ക്കും ഇളവുകൾ നൽകിയിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ പൊതു ഗതാഗതം തീർച്ചയായും ഉണ്ടാകുന്നതല്ല. സ്വകാര്യവാഹനങ്ങൾ ഉള്ളവരും നിരത്തിൽ ഇറക്കരുത് എന്ന് തൊഴിലാളി സംഘടനകൾ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.