ഭൂമി താഴ്ന്ന് താഴേക്ക് പോയ വീട്ടമ്മ പിന്നെ പൊങ്ങിയത് എവിടെ എന്ന് നോക്കൂ. കേരള ജനങ്ങളെ ഒരുപോലെ അത്ഭുതപ്പെടുത്തിയ കാഴ്ച്ച

അത്ഭുത കഥകൾ എല്ലാ വ്യക്തികൾക്കും കേൾക്കാൻ വളരെ ഇഷ്ടമുള്ള ഒന്നാണ്. എന്നാൽ അത്തരമൊരു അത്ഭുതകഥ നേരിട്ട് സംഭവിച്ചാലോ. മറ്റെങ്ങുമല്ല നമ്മുടെ കേരളത്തിന്‌ അകത്ത് കണ്ണൂർ ജില്ലയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.

അറബി കഥകൾ പോലെ എല്ലാ ജനങ്ങളെയും അതിശയിപ്പിച്ചട്ടാണ് കണ്ണൂരിൽ ഈ സംഭവം നടന്നിരിക്കുന്നത്. അലക്കി കൊണ്ടിരിക്കുന്ന ഒരു സ്ത്രീ പെട്ടെന്ന് അപ്രതീക്ഷിതം ആവുകയും, പിന്നീട് അപ്പുറത്തെ വീട്ടിലെ കിണറ്റിൽ പൊന്തുകയും ചെയ്തിരിക്കുന്നു.

കണ്ണൂർ ജില്ലയിലെ ഇരിപ്പൂർ ആയിപ്പുഴ എന്ന സ്ഥലത്താണ് ഈ സംഭവം നടന്നിരിക്കുന്നത്. പരിസരവാസികളും നാട്ടുകാരും ഒരുപോലെ അത്ഭുതപ്പെടുത്തിയ കാഴ്ച്ച. ഉമൈബ എന്ന സ്ത്രീ അലക്കികൊണ്ടിരിക്കവേ പെട്ടെന്ന് ഭൂമിക്ക് അടിയിലൂടെ പോവുകയും അപ്പുറത്തെ വീട്ടിലെ ഗ്രിൽ വെച്ച് മൂടിയിരുന്ന കിണറിന്റെ ഉള്ളിൽ അകപ്പെടുകയും ആണ് ഉണ്ടായത്.

ഉമൈബയ്ക്ക് 42 വയസ്സാണ്. ഭൂമി പിളർന്ന് അപ്പുറത്തെ കിണറ്റിൽ അകപ്പെട്ടപ്പഴും ആരും അറിഞ്ഞിരുന്നില്ല. എന്നാൽ ബഹളം വെച്ചതോടെയാണ് നാട്ടുകാരും വീട്ടുകാരും കൂടി ഉമൈബയെ രക്ഷപ്പെടുത്തിയത്. 10 മീറ്റർ അകലെയുള്ള അയൽവാസിയുടെ വീട്ട് കിണറ്റിൽ ചെന്നാണ് ഉമൈബ എത്തിപ്പെട്ടത്.

ഒരു വലിയ തുരങ്കമായിരുന്നു ഇതിന് കാരണം. സോയിൽ പൈപ്പിങ് എന്ന പ്രതിഭാസം ആണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഉമൈബ തുരങ്കത്തിലൂടെയാണ് കിണറ്റിൽ എത്തിയതെങ്കിലും കാര്യമായ പരിക്കുകൾ ഒന്നുമില്ല. ജീവൻ തിരിച്ചുകിട്ടിയതിന്റെ ആഹ്ലാദത്തിലാണ് ഉമൈബ ഇപ്പോൾ.