മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു!! തമിഴ്നാടിന്റെ മുന്നറിയിപ്പ് ! പുതിയ വിവരങ്ങൾ..

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 136 അടിയിൽ എത്തിയിരിക്കുകയാണ്. ഈ ഒരു അടിയന്തര സാഹചര്യത്തിൽ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് ഇപ്പോൾ നൽകിയിട്ടുണ്ട്. 138 എത്തുമ്പോഴാണ് രണ്ടാം മുന്നറിയിപ്പ് നൽകുക. അതിനുശേഷം 140 അടിയിൽ എത്തിയാൽ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകുന്നതായിരിക്കും. ഇടുക്കി ജില്ലയിൽ കുമളി, അടിമാലി ഉൾപ്പെടെയുള്ള പല സ്ഥലങ്ങളിലും കനത്ത മഴ ശക്തമായി തന്നെ തുടരുകയാണ്.

ഇതുകൊണ്ടാണ് ഡാമിലെ ജലനിരപ്പ് വർധിച്ചിരിക്കുന്നത്. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ ഇതുവരെ മാറ്റങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ഒരു ഷട്ടർ മാത്രമാണ് ഇടുക്കി അണക്കെട്ടിൽ തുറന്നിട്ടുള്ളത്. തൊടുപുഴയിൽ രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന ശക്തമായ മഴ ആയിരുന്നു ശനിയാഴ്ച രേഖപ്പെടുത്തിയത്. നഗരത്തിലെ പലയിടങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് മൂന്നു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവരെ ഫയർഫോഴ്സിനെ സഹായത്താൽ രക്ഷാപ്രവർത്തനങ്ങളിലൂടെ മാറ്റി താമസിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്.

കോട്ടയം ജില്ലയിലും, പത്തനംതിട്ട ജില്ലയിലും എല്ലാം തന്നെ കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കോട്ടയത്തെ വണ്ടൻപതാൽ മേഖലയിൽ ഉരുൾ പൊട്ടലും, മണ്ണിടിച്ചിലും ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  പത്തനംതിട്ടയിൽ പലയിടത്തും ഉരുൾപൊട്ടിയതായി സൂചന ലഭിച്ചിട്ടുണ്ട്.

സീതത്തോട് കോട്ടമൺപാറയിൽ കനത്ത മഴയെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ കാർ ഒഴുകി പോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. കോട്ടയം ജില്ലയിലെ അതിശക്തമായ മഴ കാരണം മണിമലയാറ്റിൽ നീരൊഴുക്ക് വലിയ തോതിൽ വർധിച്ചിട്ടുണ്ട്. മണിമലയാറ്റിലേക്ക് ഉള്ള തോടുകൾ എല്ലാം തന്നെ നിറഞ്ഞൊഴുകി സമീപത്തെ വീടുകളിലേക്ക് വെള്ളം എത്തുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്.

കന്യാകുമാരിയുടെ തെക്കുഭാഗത്തായി രൂപപ്പെട്ട ചക്രവാത ചുഴി നിലവിൽ ലക്ഷദ്വീപിന് അടുത്താണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ഈ ഒരു സാഹചര്യത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപകമായി ഇടി മിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുലാവർഷം ആരംഭിക്കുന്നതിനാൽ വടക്ക് കിഴക്കൻ കാറ്റിന്റെ വരവിന്റെ ഫലമായി ഒക്ടോബർ 25 മുതൽ 27 വരെ കേരളത്തിൽ എല്ലായിടങ്ങളിലും ഇടി മിന്നാലോട് കൂടിയ മഴ ഉണ്ടാകാനും സാധ്യത ഉണ്ട്.