“പുതിയ മുല്ലപ്പെരിയാർ വേണം” തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ പ്രതിഷേധവുമായി മലയാളികൾ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന്  മുല്ലപ്പെരിയാറിലെ ജലനിരപ്പ് വൻതോതിൽ ഉയർന്നിട്ടുണ്ടായിരുന്നു. പൊതുജനങ്ങൾക്കിടയിൽ വലിയ ഭീതിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. 125 വർഷം പഴക്കമുള്ള ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച് ഒരുപാട് ആശങ്കകളാണ് സംസ്ഥാനത്തെ പൊതുജനങ്ങളിൽനിന്നും നിന്നും കേൾക്കുന്നത്.

പ്രമുഖ സെലിബ്രിറ്റീസ് വരെ ഈ ഒരു വിഷയത്തിൽ തങ്ങളുടെ അഭിപ്രായം കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പ്രതിഷേധവുമായി മലയാളികൾ രംഗത്തെത്തിയിരിക്കുകയാണ്.

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന്റെ ഭാഗത്തുനിന്നും സ്വീകരിച്ചിരിക്കുന്ന നടപടിക്കെതിരെയാണ് മലയാളികളുടെ പ്രതിഷേധം. ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും, പുതിയ മുല്ലപ്പെരിയാർ ഡാം വേണമെന്നും , സേവ് മുല്ലപ്പെരിയാർ, സേവ് കേരള, എന്നിങ്ങനെ ഹാഷ് ടാഗ് കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ അക്കൗണ്ട്.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കേരളത്തിൽ നിന്ന് ഒരുപാട് ആരാധകരാണ് ഉള്ളത്. അതുകൊണ്ടുതന്നെ കേരള ജനതയുടെ ഈ ആവശ്യം പരിഗണിക്കണമെന്നാണ് പൊതുജനങ്ങൾ പറയുന്നത്. തമിഴ്നാടിന് വെള്ളം നൽകുന്നതിൽ യാതൊരു വിമുഖത ഇല്ല എന്നും, പക്ഷെ സുരക്ഷിതമല്ലാത്ത ഡാമിന്റെ അപകട സാധ്യത സർക്കാർ മനസ്സിലാക്കണം എന്നുമാണ് പൊതുജനങ്ങൾ പറയുന്നത്.

വലിയ ക്യാമ്പയിനുകൾ ആണ് മുല്ലപ്പെരിയാർ വിഷയത്തിൽ സോഷ്യൽ മീഡിയയിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. 1895ൽ നിർമ്മിച്ച അണക്കെട്ട് 125 വർഷങ്ങൾ കഴിയുമ്പോഴും കേരളത്തിൽ തുടരുകയാണ്. വെറും 50 വർഷം ആയുസ്സ് നിശ്ചയിച്ച ഈ ഡാമാണ് 125 വർഷം കഴിഞ്ഞിട്ടും 137 അടി ഉയരത്തിൽ വെള്ളം സംഭരിച്ചു കൊണ്ട് നിൽക്കുന്നത്.

മുല്ലപ്പെരിയാറിന് നിലവിൽ ഘടനാപരമായ ബലക്ഷയം ഉണ്ടെന്നും, അതുകൊണ്ടുതന്നെ തകർച്ച സാധ്യത തള്ളിക്കളയാവുന്നതല്ല എന്ന ഐക്യരാഷ്ട്ര സംഘടന യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ടും അടുത്തിടെ പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം തന്നെയാണ് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന തരത്തിൽ മാറിയിരിക്കുന്നത്. ഒട്ടും വൈകാതെ തന്നെ ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി സർക്കാരിന്റെ ഭാഗത്തുനിന്നും ഉചിതമായ നടപടി ഉണ്ടാകുമെന്ന് തന്നെയാണ് ഏവരുടെയും വിശ്വാസം