മൊബൈൽ ഉപയോഗിക്കുന്ന വ്യക്തികൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക. 2021 മുതൽ പുതിയ മാറ്റങ്ങൾ. സാധ്യതകൾ ഏറെ.

വളരെ പ്രധാനപ്പെട്ട ഒരു അറിവാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. രാജ്യത്തെ മൊബൈൽ ഉപഭോക്താക്കൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണിത്. രാജ്യത്തെ മുൻനിര ടെലികോം കമ്പനികളെല്ലാം തന്നെ നിരക്ക് കുത്തനെ കൂട്ടുവാൻ പോകുന്നു എന്നാണ് റിപ്പോർട്ട്. വോടോഫോൺ ഐഡിയ എയർടെൽ പോലെയുള്ള കമ്പനികൾ ടാരിഫ് കൂട്ടുവാൻ പോവുകയാണ്.

വോഡഫോൺ ഐഡിയ എയർടെൽ പോലെയുള്ള കമ്പനികൾ നിരക്കുകൾ ഉയർത്താൻ തന്നെയാണ് നീക്കം. ജിയോ ഉപയോഗിക്കുന്നവരും തീർച്ചയായി കരുതിയിരിക്കുക. ഇതോടെ ഇനിവരുന്ന വർഷത്തിൽ ജനങ്ങളുടെ മൊബൈൽ ബില്ല് 15 മുതൽ 20 ശതമാനം വരെ ഉയർന്നേക്കാം എന്നാണ് കണക്കാക്കുന്നത്. പുതിയ തീരുമാന പ്രകാരം ഉപഭോക്താക്കൾക്ക് ശരാശരി 200 രൂപയ്ക്കും 300 രൂപയ്ക്കും ഇടയിലാണ് പ്ലാനുകൾ വരുക. നിലവിൽ ഉപഭോക്താക്കൾക്ക് 149, 199 എന്ന നിരവധി പ്ലാനുകൾ ലഭ്യമാണ്. പക്ഷേ ഇത് വന്നുകഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് ശരാശരി 200 രൂപ മൊബൈൽ റീ-ചാർജ്ന് വേണ്ടി അടക്കേണ്ടി വരും.

നിരക്കുകൾ കൂടിയതോടെ മിക്ക കമ്പനികൾക്കും ലഭിക്കുന്നു വരിക്കാരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. വോഡഫോൺ ഐഡിയ നിരക്ക് കൂട്ടിയാൽ എയർടെലിനും ഈ ഒരു വഴി പിന്തുടരാം. എന്നാൽ ഇവരുടെ എതിരാളിയായ റിലയൻസ് ജിയോയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ജിയോയുടെ നീക്കങ്ങൾ അറിഞ്ഞ് നിരക്കുകൾ അവതരിപ്പിച്ചിട്ടില്ലെങ്കിൽ നിലവിലെ വരിക്കാരേയും ഇവർക്ക് നഷ്ടപ്പെടുമെന്ന ഭയം ഇവർക്കുണ്ട്.

രാജ്യത്തെ ടെലികോം കമ്പനികൾ മാർച്ച് 31നകം 10% കുടിശ്ശിക അടയ്ക്കണം. ബാക്കി തുക ഏപ്രിൽ ഒന്നുമുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിൽ അടക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഇതോടെയാണ് മിക്ക ടെലികോം കമ്പനികളും നിരക്ക് കൂട്ടി പണം കണ്ടെത്തുവാൻ പോകുന്നത്. ഈ മൂന്ന് ടെലികോം കമ്പനികളുടെ തീരുമാനത്തിലേക്ക് എത്തുവാനുള്ള പ്രധാന കാരണം കോവിഡ് 19ന്റെ സാഹചര്യത്തിൽ ഉപഭോക്താക്കൾ വളരെയധികം ഇന്റർനെറ്റ് ഉപയോഗിക്കുകയും നിരവധി കോളുകൾ ചെയ്യുകയും ഉണ്ടായ കാരണമാണ്.

ഈ വർഷം അവസാനത്തോട് കൂടിയോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം തന്നെയോ വോഡഫോൺ ഐഡിയ ടാരിഫ് പ്ലാനുകളിൽ വർധനവുണ്ടാക്കുവാൻ ഉള്ള സാധ്യതയുണ്ട്. നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വിവരം പകർത്തി നൽകുക.