10 അക്ക മൊബൈൽ നമ്പറിൽ നിന്ന് 11 അക്ക മൊബൈൽ നമ്പറുകളിലേക്ക്. നിലവിലെ ഉപഭോക്താക്കൾ എന്ത് ചെയ്യണം എന്ന് നോക്കു.

രാജ്യത്തെ ടെലികോം മേഖലയിൽ വരുന്ന വളരെ സുപ്രധാനമായ മാറ്റങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. രാജ്യത്ത് ദിനംപ്രതി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വ്യക്തികളുടെ എണ്ണം വർധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ കൃത്യമായി കമ്പനികൾക്ക് നിലവിൽ നാം ഉപയോഗിക്കുന്ന രീതിയിൽ ഉള്ള പത്തക്ക മൊബൈൽ നമ്പറുകൾ ഉപഭോക്താക്കളുടെ നൽകുവാൻ സാധിക്കുന്നില്ല എന്നാണ് കമ്പനി പറയുന്നത്. ഈയൊരു പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി മൊബൈൽ നമ്പറുകൾ 11 അക്ക നമ്പർ ആക്കി മാറ്റുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇതിനാവശ്യമായ നടപടികൾ പൂർത്തീകരിക്കുന്നതിന് വേണ്ടി കമ്പനികളോട് കേന്ദ്ര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി മാസത്തോടുകൂടി ഇതിന് ആവശ്യമായ നടപടി ക്രമങ്ങൾ പൂർത്തീകരിക്കുവാൻ വേണ്ടിയാണ് മൊബൈൽ കമ്പനികളോട് കേന്ദ്ര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

മൊബൈൽ നമ്പറുകൾ മാറ്റും എന്ന് പറയുമ്പോൾ തീർച്ചയായും രാജ്യത്ത് വളരെ സുപ്രധാനമായ മാറ്റങ്ങളാണ് വരുത്തുക. എന്നാൽ നിലവിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്ന വ്യക്തികളെ ബാധിക്കാതെയാണ് ഇക്കാര്യങ്ങൾ ചെയ്യുന്നത്. ഇതിന്റെ ആദ്യപടിയായി കേന്ദ്രമന്ത്രാലയം മൊബൈൽ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്ന കാര്യം ലാൻഡ്-ഫോണിൽ നിന്ന് മൊബൈൽ നമ്പറിലേക്ക് വിളിക്കുമ്പോൾ പൂജ്യം ചേർത്ത് വിളിക്കാൻ സാധിക്കുന്ന നടപടികൾ പൂർത്തീകരിക്കുവാൻ വേണ്ടിയാണ്.

ഇങ്ങനെ ചെയ്യുന്നതോടുകൂടി ലാൻഡ്ഫോണിൽ നിന്നും മൊബൈൽ നമ്പറിലേക്ക് വിളിക്കുമ്പോൾ നിലവിലുള്ള മൊബൈൽ നമ്പറുകൾ 11 അക്ക നമ്പറുകൾ ആയി കൺവേർട്ട് ചെയ്യുന്നതാണ്. എന്നാൽ മൊബൈൽ ഫോണുകളിൽ നിന്നും മൊബൈൽ ഫോണിലേക്ക് വിളിക്കുമ്പോൾ അതത് നമ്പർ മാത്രം ടൈപ്പ് ചെയ്താൽ മതിയാകും.

എങ്ങനെയാണ് നിലവിലുള്ള നമ്പറുകളെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളെ കുറിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. ഏതായാലും രാജ്യത്ത് സുപ്രധാനമായ തീരുമാനം വരാൻ പോവുകയാണ്.