സോഷ്യൽ മീഡിയയിൽ ഒരു കല്യാണ കഥ വൈറലായി മാറുകയാണ്. ആരതിയുടെയും ഔദേശിന്റെയും വിവാഹം ഡിസംബർ എട്ടാം തീയതി ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹ ചടങ്ങുകൾ തുടങ്ങാൻ എട്ടു മണിക്കൂർ മുൻപ് ആരതിക്ക് ഒരു ദുരന്തം സംഭവിക്കുകയാണ്.
ആരതിയുടെ വീടിന്റെ ടെറസിൽ നിന്നും വീഴാൻ പോയ കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ ആരതി അബദ്ധത്തിൽ താഴേയ്ക്ക് കാൽ തെന്നി വീണു. ഇതുമൂലം ആരതിയുടെ നട്ടെല്ലിനു കാര്യമായ തകരാർ ഉണ്ടാവുകയും ശരീരം മുഴുവൻ പരിക്കേൽക്കുകയും ചെയ്തു. പിന്നീട് ആരതിയെ ആശുപത്രിയിലെത്തിച്ചു.
ആരതി മാസങ്ങളോളം കിടക്കയിൽ കിടക്കേണ്ടി വരുമെന്നും ചിലപ്പോൾ അംഗവൈകല്യം വന്നേക്കാമെന്നും ഡോക്ടർമാർ ഭാരതിയുടെ കുടുംബാംഗങ്ങളോട് അറിയിച്ചു. ഇത് അറിഞ്ഞതിനെ തുടർന്ന് ആരതിയുടെ കുടുംബാംഗങ്ങൾ വരനോട് ആരതിയുടെ പെങ്ങളെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിക്കുകയാണ് ഉണ്ടായത്.
എന്നാൽ വരൻ ഇതിന് സമ്മതിക്കാതെ ആരതിയെ കാണാൻ ഹോസ്പിറ്റലിലേക്ക് ഓടി എത്തി. തുടർന്ന് വീട്ടുകാരുടെ എതിർപ്പ് ഉണ്ടായിട്ടും ആരതിയേ വിവാഹം കഴിക്കാൻ താൽപര്യമാണെന്നാണ് പറഞ്ഞത്. ആശുപത്രിയിൽ കഴിഞ്ഞിരുന്ന ആരതിയെ ഡോക്ടർമാരുടെ അനുവാദത്തോടുകൂടി വീട്ടിലേക്ക് വരൻ കൊണ്ടുവന്നു.
വീൽചെയറിലാണ് ആരതിയേ വീട്ടിലെത്തിച്ചത്. നിശ്ചയിച്ച സമയത്ത് കല്യാണം നടത്തിയതിനുശേഷം ആരതിയേ വരൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. ഇനിയും കുറച്ച് മാസങ്ങൾ ആരതി കിടക്കയിൽ തന്നെ കഴിയേണ്ടിവരും. എന്നിരുന്നാലും വരൻ ആരതിയുടെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണ്.