വിദ്യാർഥികൾക്ക് ആശ്വാസം. വിദ്യാഭ്യാസ മന്ത്രാലയം പുതുതായി പുറത്തിറക്കിയ രണ്ട് നിയമങ്ങൾ എന്തൊക്കെയെന്ന് നോക്കൂ..🤗

കേരളത്തിലെ വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത. ഇനിമുതൽ സ്കൂളുകളിലേക്ക് കൊണ്ടുപോകുന്ന ബാഗിന്റെ ഭാരതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ആണ് വിദ്യാഭ്യാസ മന്ത്രാലയം കൊണ്ടുവന്നിരിക്കുന്നത്.

സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ആരോഗ്യം കണക്കിലെടുത്ത് കൊണ്ടാണ് പുതിയ നയം നടപ്പിലാക്കിയിരിക്കുന്നത്. സ്കൂളുകളിലേക്ക് കുട്ടികൾ കൊണ്ടുപോകുന്ന ബാഗ് കാരണം ഗുരുതരമായ പ്രശ്നങ്ങളാണ് കുട്ടികൾക്ക് ഉണ്ടാകുന്നതെന്ന് വ്യക്തമായതോടെയാണ് പുതിയ നയം കർശനമാക്കിയിരിക്കുന്നത്

പുതിയ നയമനുസരിച്ച് ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷണവും പുസ്തകവും അടങ്ങുന്ന ബാഗിന്റെ പരമാവധി ഭാരം രണ്ടര കിലോ മാത്രമായിരിക്കണം. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികളുടെ ബാഗിന്റെ പരമാവധി ഭാരം മൂന്ന് കിലോയ്ക്ക് മീതെ ആവാൻ പാടില്ല.

എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികളുടെ ബാഗിന്റെ പരമാവധി ഭാരം നാലര കിലോയ്ക്കു മീതെ കൂടുവാൻ പാടില്ല. നിലവിൽ കൊണ്ടുവന്നിരിക്കുന്ന ഈ നിയമം കുട്ടികൾ പാലിക്കണമെന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം സ്കൂൾ അധികൃതർക്കാണ് എന്നും നിയമം വ്യക്തമാക്കുന്നു.

ഈയൊരു നിയമത്തോടൊപ്പം തന്നെ കുട്ടികൾക്ക് വീടുകളിലേക്ക് കൊടുത്തു വിടുന്ന ഹോംവർക്ക് പരമാവധി കുറയ്ക്കണമെന്ന ഒരു നിയമം കൂടി കൊണ്ടുവന്നിട്ടുണ്ട്. രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു കാരണവശാലും ഹോം വർക്ക്‌ കൊടുക്കാൻ പാടുള്ളതല്ല എന്നും നിയമം വ്യക്തമാക്കുന്നു.

പുതുതായി കൊണ്ടുവന്നിരിക്കുന്നു ഈ നിയമം എല്ലാ വിദ്യാർഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കുക. നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇക്കാര്യം പറഞ്ഞ് മനസ്സിലാക്കികൊടുക്കുക.