യാതൊരു തരത്തിലുള്ള ഈട് നൽകാതെ ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന ഒരു പദ്ധതിയെ സംബന്ധിച്ചും അതോടൊപ്പം മാർജിൻ പണം നേടിയെടുക്കാൻ കഴിയുന്ന മറ്റൊരു പദ്ധതിയുമായി ലിങ്ക് ചെയ്തു കൊണ്ട് എങ്ങനെ ഈ തുകയ്ക്ക് 40 ശതമാനം വരെ സബ്സിഡി വാങ്ങിയെടുക്കാം എന്നുള്ളതിനെ കുറിച്ചും ബാക്കി വരുന്ന 60% ലോൺ തുക മൂന്നുവർഷം കാലയളവിൽ കേവലം 7% കൊണ്ട് തിരിച്ചടുക്കാവാൻ കഴിയുന്ന അതിനെ ഉപയുക്തമാകുന്ന ഒരു ബിസിനസ് ആശയും എങ്ങനെ നമുക്ക് രൂപപ്പെടുത്തി എടുക്കാം എന്നുള്ളതിനെ കുറിച്ചുമാണ് ഇവിടെ പറയുന്നത്.
വീട്ടിൽ ഒരു മൈക്രോ സംരംഭം എങ്ങനെ പ്രാവർത്തികമാക്കാം എന്നുള്ളതിനെ കുറിച്ച് ആണ് പ്രതിപാദിക്കുന്നത്. കേവലം 10 ലക്ഷം രൂപയ്ക്ക് താഴെ മൂലധനം നിക്ഷേപമുള്ള സംരംഭങ്ങളെ ആണ് മൈക്രോ സംരംഭം എന്ന് പറയുന്നത്. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരം 5000 യൂണിറ്റുകൾ ആരംഭിക്കുന്നതിനു ഒരുലക്ഷം രൂപ ഈടില്ലാതെ വായ്പ്പ നൽകാൻ തീരുമാനമായിട്ടുണ്ട്. അതിനുള്ള നോഡൽ ഏജൻസിയായി കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ തീരുമാനിച്ചുകൊണ്ട് സർക്കാർ ഉത്തരവായിട്ടുണ്ട്. ഇതിനോടകം തന്നെ ഇരുന്നൂറോളം വരുന്ന ആളുകൾക്ക് ഈടില്ലാതെ വായ്പ്പ ലഭ്യമായിട്ടുണ്ട്. ഈ വായ്പയുടെ മുൻഗണനേന്ദ്ര പട്ടികയിൽ നിൽക്കുന്നത് സ്ത്രീകളും അംഗ പരിമിതർ ആയിട്ടുള്ള വ്യക്തികളുമാണ്. ജനറൽ വിഭാഗത്തിൽ പെടുന്ന വ്യക്തികൾക്കും അപേക്ഷിക്കാവുന്നതാണ്.
ഇവിടെ നമ്മൾ വീടുകളിൽ ആരംഭിക്കാൻ നിർദേശിക്കുന്ന ബിസിനസിന് ആവശ്യമായത് ഒരു ട്രയർ യൂണിറ്റാണ്. സിംഗിൾ ഫേസിൽ വർക്ക് ചെയ്യുന്ന ഏകദേശം ഒരുലക്ഷം രൂപ വരെ വിലമതിക്കുന്ന ട്രയർ യൂണിറ്റാണ് ഇവിടെ നിർദേശിക്കുന്നത്. വാങ്ങിച്ച ഒരു ട്രയർ യൂണിറ്റ് ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് ബിസിനസ് തുടങ്ങാവുന്നതാണ്. ട്രയർ മെഷീനുകളുടെ പ്രധാന ജോലി എന്നു പറയുന്നത് പഴങ്ങളെ ഡ്രൈഫ്രൂട്ട്സ് ആക്കുക എന്നതാണ്. ഈയൊരു മാർഗ്ഗം വഴിയാണ് നമ്മൾ ബിസിനസ് ആരംഭിക്കുന്നത്. ഡ്രൈ ചെയ്ത സൂക്ഷിക്കപ്പെടുന്ന ഈ പഴവർഗങ്ങൾക്ക് അതിന്റെ ഗുണങ്ങൾക്ക് യാതൊരു തരത്തിലുള്ള കുറവുകളും ഉണ്ടാവുകയില്ല. ഈ ഡ്രൈ ചെയ്ത് സൂക്ഷിക്കപ്പെടുന്ന പഴവർഗങ്ങൾ ഏകദേശം ഒന്നര വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.
ഓൺലൈൻ സ്റ്റോറുകളിലൂടെയും സൂപ്പർമാർക്കറ്റുകൾ വഴിയും നമുക്ക് വിപണന നടത്താവുന്നതാണ്. 50 ഗ്രാം പാക്കറ്റ് 100 ഗ്രാം പാക്കറ്റ് എന്നിങ്ങനെയുള്ള പാക്കറ്റുകൾ ആക്കിയാണ് വിപണനം നടത്തുക. 40 ശതമാനം ലാഭം ലഭിക്കുന്ന ഒരു ബിസിനസ് ആണ് അത്.
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരം ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി കൊണ്ട് ഇൻഡസ്ട്രീസ് സെക്ഷൻ ഓഫീസർ മുഖാന്തരം സമർപ്പിക്കാവുന്നതാണ്. ഈ പ്രോജക്ട് റിപ്പോർട്ട് അംഗീകരിച്ചാൽ ഒരാഴ്ചയ്ക്കകം തന്നെ കെഎഫ്സി സംരംഭകന്റെ അക്കൗണ്ടിലേക്ക് 50% തുക നിക്ഷേപിക്കുന്നതാണ്. ബാക്കി തുകയും ലഭിക്കുന്നതാണ്.
മൈക്രോ സംരംഭങ്ങൾക്ക് വേണ്ടിയുള്ള മാർജിൻ മണി ഗ്രാൻഡിന് വേണ്ടി അപേക്ഷ സമർപ്പിക്കുക. ഇതിലൂടെ നിങ്ങൾ സ്പെഷ്യൽ കാറ്റഗറിയിൽ പെടുന്ന വ്യക്തികൾ ആണെങ്കിൽ 40% വരെ തുക ഗ്രാൻഡ് ആയി ലഭിക്കും. മറ്റ് ജനറൽ വിഭാഗത്തിൽ പെടുന്ന വ്യക്തികൾക്ക് 30% ഗ്രാൻഡ് ലഭിക്കുന്നതാണ്. ഇങ്ങനെ സബ്സിഡി ലഭിക്കുന്നതിലൂടെ ലഭിച്ച സബ്സിഡി തുക നിങ്ങളുടെ ലോൺ തുകയിൽനിന്ന് കുറയുന്നതാണ്. ആയതിനാൽ 40% ഗ്രാൻഡ് ലഭിക്കുന്ന വ്യക്തികൾക്ക് ലോൺ തുകയിൽ ബാക്കിവരുന്ന 60 ശതമാനം മാത്രം അടച്ചാൽ മതിയാകും. അതും മൂന് വർഷക്കാലയളവിൽ. അതായത് ഒരു ലക്ഷം രൂപ വായ്പ ലഭിക്കുമ്പോൾ അവിടെ 60000 രൂപ മാത്രം അടച്ചാൽ മതിയാകും.