കേന്ദ്ര സംസ്ഥാന പദ്ധതി നൽകുന്ന സൗജന്യ ചികിത്സ. എങ്ങനെ അംഗത്വം എടുക്കാം? കൂടുതൽ വിവരങ്ങൾ അറിയൂ.

കേരളത്തിലെ സാധാരണക്കാർക്ക് സൗജന്യചികിത്സ നൽകുവാൻ വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കി കൊണ്ടുവരുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി. സർക്കാർ ആശുപത്രിയിൽ മാത്രമല്ല ഈ പദ്ധതിയിൽ അനേകം സ്വകാര്യ ആശുപത്രികളിലും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗമാകുന്നവർക്ക് സൗജന്യ ചികിത്സലഭിക്കും. ഈ പദ്ധതിയെക്കുറിച്ചും ഈ പദ്ധതിയിൽ വന്നിട്ടുള്ള പുതിയ മാറ്റങ്ങളെക്കുറിച്ചുമാണ് ഇവിടെ പറയുന്നത്.

2008 വരെ ഉണ്ടായിരുന്ന ആർഎസ്ബിവൈ പദ്ധതിയാണ് 2019 മുതൽ ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി എന്ന പേരിൽ ആയത്. ആശുപത്രികളിൽ കിടത്തിച്ചികിത്സ നേടേണ്ട അവസരങ്ങളിൽ 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഒരു കുടുംബത്തിന് തിരഞ്ഞെടുക്കപ്പെട്ട ആശുപത്രിയിലൂടെ ലഭിക്കുന്ന പദ്ധതിയാണ് ഇത്.

ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ആശുപത്രിയിൽ കിടത്തി ചികിൽസ വേണ്ടിവരുന്ന അവസരങ്ങളിലാണ് കാരുണ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. കിട്ടി ചികിത്സ സമയത്തെ ചികിത്സകൾ മരുന്നുകൾ പരിശോധനകൾ തുടങ്ങിയവയുടെ ചിലവുകളെല്ലാം സൗജന്യമായി ലഭിക്കും. ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മൂന്ന് ദിവസം മുൻപും പോന്നതിനു ശേഷം അഞ്ചു ദിവസം വരെ വരുന്ന പരിശോധനകൾ മരുന്നുകൾ എന്നിവയും സൗജന്യമായിരിക്കും. ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം നടത്തുന്ന ടെസ്റ്റുകൾ, ആവശ്യമായ മരുന്നുകൾ, വേണ്ടിവരുന്ന ചികിത്സ ഉപകരണങ്ങളുടെ ഫീസുകൾ എന്നിവയെല്ലാം ഈ ആനുകൂല്യത്തിൽ ഉൾപ്പെടുന്നു.

ഡയാലിസിസ് റേഡിയേഷൻ കീമോതെറാപ്പി കണ്ണ് സംബന്ധമായ അസുഖങ്ങൾ തുടങ്ങി നിർബന്ധമായും ആശുപത്രിയിൽ കിടക്കേണ്ടി വരാത്ത ചികിത്സകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എക്സ്റേ സ്കാനിങ് തുടങ്ങിയ പരിശോധനയ്ക്കുള്ള എല്ലാ തുകയും ലഭിക്കും. എന്നാൽ ഓപി ചികിത്സ, വന്ധ്യതാ ചികിത്സ, സൗന്ദര്യ വർദ്ധന ചികിത്സ തുടങ്ങിയവയ്ക്ക് ആനുകൂല്യം ഇല്ല. എല്ലാ ചികിത്സാ വിഭാഗങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ, സഹകരണ ആശുപത്രികൾ, തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സ ലഭ്യമാണ്.

ഈ പദ്ധതിയിൽ കുടുംബത്തിലെ റേഷൻ റേഷൻ കാർഡിൽ പേരുള്ള എല്ലാ അംഗങ്ങൾക്കും അംഗത്വമെടുക്കാം. കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റ്, വിവാഹം കഴിച്ചു വന്നവർക്ക് വിവാഹ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് റേഷൻ കാർഡിൽ പേര് ഇല്ലാത്തവർക്കും ഈ പദ്ധതിയിൽ അംഗത്വമെടുക്കാം. കാരുണ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമായി കാർഡ് ലഭിച്ചാൽ, ചികിത്സാസഹായാവശ്യം വന്നില്ലെങ്കിലും എല്ലാവർഷവും കാർഡ് പുതുക്കേണ്ടതാണ്.

ഒരു കുടുംബത്തിന് അംഗത്വം എടുക്കുന്നതിന് 50 രൂപയാണ് ഫീസ് വാങ്ങിയിരുന്നത്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ കാണുക.