കേരളത്തിലെ സ്ത്രീകൾക്ക് മാസം 2000 രൂപ ലഭിക്കുന്ന മാതൃജ്യോതി പദ്ധതി. ആർക്കൊക്കെ ഇതിൽ അപേക്ഷിക്കാം. എല്ലാ വിവരങ്ങളും അറിയാം

സംസ്ഥാന സർക്കാർ വെല്ലുവിളികൾ നേരിടുന്ന അമ്മമാർക്ക് നൽകുന്ന ഏറ്റവും വലിയ ഒരു പദ്ധതിയാണ് മാതൃ ജ്യോതി. ഈ പദ്ധതി അമ്മമാർക്ക് പ്രസവാനന്തരം കുട്ടികളെ പരിചരിക്കുന്നതിന് വേണ്ടിയുള്ളതാണ്. അതായത് നിലവിൽ കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് അവരുടെ കുട്ടികളെ പരിചരിക്കുന്നതിന് വേണ്ടിയുള്ള തുകയാണ് ഈ പദ്ധതി പ്രകാരം നൽകുന്നത്. 40 ശതമാനമോ അതിനു മുകളിലോ കാഴ്ച പരിമിതി ഉണ്ടെങ്കിൽ ആണ് ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുക.

പ്രസവം കഴിഞ്ഞ് അമ്മമാരുടെ കുട്ടികളെ ഏകദേശം രണ്ട് വർഷം വരെ സുരക്ഷിതത്വത്തോടുകൂടി വളർത്തുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പദ്ധതി പ്രകാരം വർഷത്തിൽ ഏകദേശം 24,000 രൂപയാണ് ലഭിക്കുക. രണ്ടു വർഷത്തേക്ക് ആണ് ഈ ആനുകൂല്യം ലഭിക്കുക. ഒരു മാസം 2000 രൂപ വരെ ലഭിക്കും. അങ്ങനെ കണക്കാക്കുമ്പോൾ രണ്ടു വർഷത്തേക്ക് 48,000 രൂപ വരെ ഇങ്ങനെയുള്ള അമ്മമാരുടെ അക്കൗണ്ടിലേക്ക് എത്തിച്ചേരും.

സാമൂഹിക സുരക്ഷാ വകുപ്പ്, സാമൂഹിക നീതി വകുപ്പ് എന്നിവയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അർഹരായവരുടെ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെ ആയിരിക്കണം. വരും കാലങ്ങളിൽ ഈ പദ്ധതിയിലേക്ക് വിവിധതരം വെല്ലുവിളികൾ നേരിടുന്ന അമ്മമാരെ കൂടി ഉൾപ്പെടുത്താൻ വേണ്ടി സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ നടത്തിപ്പിനു വേണ്ടി ഏകദേശം 12 ലക്ഷം രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. മാനസികമായി വെല്ലുവിളികൾ നേരിടുന്നവർ, സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്നവർ എന്നിവരെ എല്ലാം തന്നെ പരിഗണിക്കാനുള്ള സാധ്യതയുണ്ട്.

പക്ഷേ ഈ കാര്യങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഓരോ വർഷങ്ങളിലും അനുവദിക്കുന്ന തുകയിലും നിലവിൽ കുറവുകൾ ഉണ്ടാകാം. അതുപോലെ തന്നെ തിരഞ്ഞെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ കുറവുകൾ ഉണ്ടാക്കാം. എന്നാൽ ഭൂരിഭാഗം വരുന്ന അർഹരായ ആളുകൾ ആരും ഈ പദ്ധതിയെക്കുറിച്ച് അറിയുന്നില്ല അതിനാൽ അവർക്ക് തുകകൾ ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

അതുകൊണ്ടു തന്നെ ഈ വിവരം പരമാവധി എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കണം. അതാത് ജില്ലകൾ തോറും ഉള്ള സാമൂഹിക നീതി ഓഫീസർക്ക് ഇതിന്റെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അർഹരായ അമ്മമാർ പ്രസവാനന്തരം മൂന്നു മാസത്തിനുള്ളിൽ തന്നെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അങ്ങനെയാണെങ്കിൽ മാത്രമേ മാസം 2000 രൂപ വെച്ച് രണ്ടുവർഷം ലഭിക്കുകയുള്ളൂ.

അല്ലാത്തപക്ഷം 3 മാസത്തിന് ശേഷമോ, ഒരു വർഷത്തിനു ശേഷമോ ഒക്കെ അപേക്ഷ സമർപ്പിക്കുകയാണെങ്കിലും കുട്ടിക്ക് രണ്ടു വയസ്സ് ആകുന്നത് വരെ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയ കാഴ്ച പരിമിതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അമ്മയുടെ ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, ബാങ്ക് ഡീറ്റെയിൽസ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവയെല്ലാം തന്നെ  അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷ ഫോം സാമൂഹികനീതി വകുപ്പിന്റെ പോർട്ടലിൽ നിന്ന് ലഭിക്കുന്നതാണ്.