കോവിഡിന് ശേഷമുള്ള മലയാള സിനിമാ വ്യവസായത്തിന്റെ വാണിജ്യ സാധ്യതകൾ വർധിപ്പിക്കുന്നതിനായി മലയാളി സിനിമാപ്രേമികൾ വലിയ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെല്ലാം വലിയ രീതിയിലുള്ള പ്രമോഷൻ ആയിരുന്നു മരക്കാർ റിലീസുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും നടത്തിയിരുന്നത്.
ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ട പല സെലിബ്രിറ്റീസും മലയാള സിനിമയുടെ തലവര മാറ്റിമറിക്കാൻ പോകുന്ന ചിത്രം എനായിരുന്നു മരക്കാറിനെ വിശേഷിപ്പിച്ചത്. റിലീസിന് മുന്നേ തന്നെ ചിത്രം മൂന്ന് നാഷണൽ അവാർഡും മൂന്ന് സ്റ്റേറ്റ് അവാർഡുകളും നേടിയിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷയും വാനോളം ആയിരുന്നു.
കോവിഡ് മൂലം ഉണ്ടായ ലോക്ഡൗൺ കാരണം പലതവണ റിലീസിംഗ് മാറ്റിവെച്ച ചിത്രത്തിന്റെ തീയേറ്റർ റിലീസുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങൾ നേരത്തെ തന്നെ നിലവിലുണ്ടായിരുന്നു. ചിത്രം OTT യിൽ ആയിരിക്കും പ്രദർശിപ്പിക്കുക എന്ന് ചിത്രത്തിലെ നിർമാതാവായ ആൻറണി പെരുമ്പാവൂർ പത്രസമ്മേളനത്തിൽ പറഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു.
അവസാനം സർക്കാർ ഇടപെട്ടാണ് റിലീസ് തീയറ്ററിലേക്ക് മാറ്റിയത്. എന്നാൽ വലിയ പ്രതീക്ഷയോടെ തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം മുതൽതന്നെ ശക്തമായ ഡിഗ്രേഡിങിന് ഇരയായിരുന്നു. ഇത് ചിത്രത്തിന്റെ കളക്ഷനെ സാരമായി ബാധിക്കുകയും ചെയ്തു. കൂടാതെ ചിത്രത്തിലെ പ്രസക്ത ഭാഗങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
ഇപ്പോൾ ചിത്രം ആമസോൺ പ്രൈമിൽ ഇനി റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിന് നേരിടേണ്ടി വന്ന ഡിഗ്രേഡിങിനെ കുറിച്ച് മോഹൻലാൽ നടത്തിയ ഒരു പരാമർശമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാവിഷയമായി കൊണ്ടിരിക്കുന്നത്.
“സിനിമ മോശമാണേല്‍ മോശമാണെന്ന് ആർക്കുവേണമേജിലും പറയാം. പക്ഷേ സിനിമ റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിൽ കുറച്ച് ആളുകൾ തീയറ്ററിൽ പോയി സിനിമ കാണാതെതന്നെ ചിത്രത്തെ ഡീഗ്രേഡ് ചെയ്യുന്ന അവസ്ഥ ഉണ്ടായി. സിനിമയെ കുറിച്ച് ചർച്ച ചെയ്യാൻ അർഹത ഇല്ലാത്തവരാണ് ഇത്തരക്കാർ.
ഒടിടിക്ക് നൽകിയ സിനിമ തിരിച്ചുവാങ്ങിയാണ് തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. എന്നിട്ടും സിനിമയുടെ ചില പ്രത്യേക ഭാഗങ്ങൾ മാത്രം പ്രചരിപ്പിച്ചു കൊണ്ട് സിനിമയെ മൊത്തത്തിൽ ഡീഗ്രേഡ് ചെയ്യുന്ന അവസ്ഥ വളരെ മോശമാണ്. ഈയൊരു പ്രതികൂല സാഹചര്യത്തിൽ സിനിമയെ നശിപ്പിക്കാതിരിക്കുക, എല്ലാവരും കൂട്ടായി നിന്ന് സിനിമയെ സംരക്ഷിക്കുകയാണ് വേണ്ടത്.”
ഇങ്ങനെയായിരുന്നു മോഹൻലാൽ ഡിഗ്രേഡിംഗ് നടത്തിയവർക്കെതിരെ പ്രതികരിച്ചത്. ഇതുകൂടാതെ പ്രിയദർശന്റെയും, മോഹൻലാലിന്റെയും മക്കൾക്ക് വേണ്ടിയാണ് ചിത്രമെടുത്ത് എന്നൊരു ആരോപണവും നിലവിലുണ്ടായിരുന്നു.
എന്നാൽ സിനിമയുടെ ചർച്ച നടക്കുന്ന സമയങ്ങളിൽ ഒന്നുംതന്നെ പ്രണവോ, കീർത്തിയോ, കല്യാണിയോ സിനിമയിൽ എത്തിയിട്ടില്ലെന്നും അതിനെല്ലാം വളരെ മുൻപേയാണ് സിനിമ പ്ലാൻ ചെയ്തത് എന്നും മക്കളെ കാണിക്കാൻ വേണ്ടി അല്ല ഞങ്ങൾ സിനിമയെടുത്തത് എന്നുമായിരുന്നു മോഹൻലാലിന്റെ മറുപടി.