“നായകന്റെ കൂട്ടുകാരനായുള്ള വേഷങ്ങൾ സിനിമയിലെ അവസരങ്ങൾ ഇല്ലാതാക്കി; തിരിച്ചുവരാൻ സഹായിച്ചത് തീവണ്ടിയിലെ വേഷം!!” മലയാളി പ്രേക്ഷകരുടെ പ്രിയതാരം സുധീഷിന്റെ വിശേഷങ്ങൾ അറിയാം.

മലയാളി സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് സുധീഷ്. നിരവധി സിനിമകളിലൂടെ തൻറെ അഭിനയ മികവുകൊണ്ട് മലയാള കുടുംബപ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു സുധീഷിന് കഴിഞ്ഞിട്ടുണ്ട്. വല്യേട്ടനിലെയും, മണിച്ചിത്രത്താഴിലെയും, അനിയത്തിപ്രാവിലെയുമെല്ലാം സുധീഷ് അവതരിപ്പിച്ച കഥാപാത്രങ്ങൾ മലയാളി സിനിമ പ്രേമികൾക്ക് എന്നും ഓർത്തിരിന്ന വേഷങ്ങൾ തന്നെയാണ്.

പ്രത്യേകിച്ച് ‘കിണ്ടി’ എന്ന് കേൾക്കുമ്പോൾ മിക്ക ആളുകൾക്കും ആദ്യം ഓർമ്മയിൽ എത്തുന്നത് മണിച്ചിത്രത്താഴിലെ മോഹൻലാലും, സുധീഷും തമ്മിലുള്ള രസകരമായ സംഭാഷണ രംഗമായിരിക്കും. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ സുധീഷ്  തന്റെ സിനിമ ജീവിതത്തിലെ ഈ കാലയളവിൽ ചെയ്തിട്ടുണ്ട്. ആശംസ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന ആളായിരുന്നു സുധീഷ്.

പിന്നീട് മമ്മൂട്ടി നായകനായി 1989 റിലീസ് ചെയ്ത മുദ്ര എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സുധീഷ് പ്രേക്ഷകശ്രദ്ധ നേടിയത്. ഇതിൽ ‘പുതുമഴയായ് പൊഴിയാം’ എന്ന ഗാനം അക്കാലത്ത് എല്ലാ മലയാള സിനിമാ പ്രേക്ഷകരുടെയും മനസ്സിൽ ഇടംപിടിച്ച ഒരു ഗാനമായിരുന്നു. ഗാനത്തോടെ ഒപ്പം തന്നെ ഗാനരംഗത്തിൽ അഭിനയിച്ച സുധീഷിനെയും പ്രേക്ഷകർ ഏറ്റെടുത്തു.

പിന്നീട് വേനൽ കിനാവുകൾ എന്ന ചിത്രത്തിലെ നായകവേഷമാണ് സുധീഷിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറിയത്. ഈ സിനിമയിലെ മികച്ച അഭിനയം നിരവധി പ്രശംസകളും, ഒരുപാട് നല്ല സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും സുധീഷിന് നേടിക്കൊടുത്തു.

തുടർന്നിങ്ങോട്ട് നിരവധി സിനിമകളിൽ അഭിനയിച്ച സുധീഷ് കൂടുതലായി ചെയ്തത് നായകന്റെ കൂട്ടുകാരനായിട്ടുള്ള വേഷങ്ങളായിരുന്നു. ഇത്തരത്തിൽ അനിയത്തിപ്രാവിലെയും മറ്റു ചില സിനിമകളെയും നായകന്റെ കൂട്ടുകാരനായിട്ടുള്ള വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ അതേരീതിയിലുള്ള  സ്റ്റീരിയോടൈപ്പ് വേഷങ്ങൾ മാത്രമായിരുന്നു സുധീഷിന് ലഭിച്ചുകൊണ്ടിരുന്നത്.

ഒരേ രീതിയിലുള്ള വേഷങ്ങൾ ചെയ്യുന്നതുകൊണ്ട് തന്നെ സുധീഷിന് സിനിമയിൽ നിന്നുള്ള അവസരങ്ങളും കുറഞ്ഞുതുടങ്ങി. പിന്നീട് ഒരു ചെറിയ ഇടവേളക്കു ശേഷം ഈ വേഷങ്ങളിൽ നിന്നെല്ലാം മാറി സുധീഷ് ശക്തമായ തിരിച്ചുവരവ് നടത്തിയത് ടോവിനോ നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെയായിരുന്നു.

ഇതിലെ സുധീഷ് അവതരിപ്പിച്ച അമ്മാവൻ കഥാപാത്രം വളരെയധികം പ്രേക്ഷകശ്രദ്ധ നേടുകയും, സുധീഷിന് ഒരുപാട് പ്രശംസകൾ നേടിയെടുക്കുകയും ചെയ്തു. തുടർന്ന് ടോവിനോയുടെ തന്നെ കലക്കി എന്ന ചിത്രത്തിലെ ഇതിലെ ഒരു സുപ്രധാന വേഷവും സുധീഷ് അവതരിപ്പിച്ചു. ഇപ്പോഴും വ്യത്യസ്തമായ വേഷങ്ങൾ ചെയ്തുകൊണ്ട് സിനിമയിൽ തുടരാൻ കഴിയുമെന്ന പ്രതീക്ഷയിൽ തന്നെയാണ് സുധീഷ്.