മാഗി ഇഷ്ടമില്ലാത്ത കുട്ടികൾ ഇല്ലെന്ന് തന്നെ പറയാം. മാഗിയിൽ ഇടുന്ന മസാല അത്ര നല്ലതല്ലല്ലോ. അതു കൊണ്ട് കുട്ടികൾക്ക് അധികം കൊടുക്കരുത്. പക്ഷേ എപ്പോഴെങ്കിലും തയ്യാറാക്കി കൊടുക്കാമല്ലോ. അതു കൊണ്ട് ഇന്ന് നമുക്ക് മാഗി ഓംലെറ്റ് ഉണ്ടാക്കി നോക്കാം.. ഇതിന് എന്തൊക്കെ വേണമെന്ന് നമുക്ക് നോക്കാം.
മാഗി – 1 പേക്ക്, ഉള്ളി – 1, തക്കാളി – ചെറുത് ,കാരറ്റ് – പകുതി, ബീൻസ് – 6 എണ്ണം, മുട്ട – 2 എണ്ണം, ഉപ്പ് – ആവശ്യത്തിന്, ചില്ലി ഫ്ലെയ്ക്ക്സ്.
ഇനി നമുക്ക് ടേസ്റ്റി മാഗി ഓംലെറ്റ് ഉണ്ടാക്കാം. ആദ്യം തന്നെ ഒരു ചെറിയ പേക്ക് മാഗി ഉണ്ടാക്കാം. അതിന് ആവശ്യമായ വെള്ളം പാനിൽ ഒഴിക്കുക. ഒരു ചെറിയപേക്ക് മാഗിക്ക് ഒരു കപ്പ് വെള്ളം. ഗ്യാസിൽ വെള്ളം വച്ച് തിളപ്പിക്കുക.തിളച്ചു കഴിഞ്ഞാൽ അതിൽ മാഗി പൊടിച്ചിട്ട് ഇടുക. പിന്നെ അതിലുള്ള മാഗി മസാല ഇട്ട് മാഗി തയ്യാറാക്കി എടുക്കുക. ശേഷം മാഗി തണിയാൻ വയ്ക്കുക. പിന്നെ ഒരു ബൗളിൽ മാറ്റുക.അതിൽ ചെറിയ കഷണങ്ങളായി അരിഞ്ഞു വച്ച കാരറ്റ് ,ഉള്ളി, ബീൻസ്, തക്കാളി എന്നിവ അതിലിടുക. ശേഷം ഒരു ബൗളിൽ 2മുട്ട എടുത്ത് പൊട്ടിച്ച് ഉടക്കുക. അത് തയ്യാറാക്കി വച്ച മാഗിയിൽ ഇടുക. അതിനു ശേഷം ചില്ലി ഫ്ലെയ്ക്ക്സ് ഇടുക. അതിൽ ആവശ്യത്തിന് ഉപ്പിടുക. അധികം ഇടരുത്. കാരണം മാഗിയുടെ മസാലയിൽ ഉപ്പുള്ളതാണ്. അതു കൊണ്ട് അധികം ആയിപ്പോവും. കൂടി നന്നായി മിക്സ് ചെയ്യുക.
പിന്നീട് ഒരു തവ എടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കിയ ശേഷം എണ്ണ തടവുക. അതിൽ തയ്യാറാക്കി വച്ച മാഗി കൂട്ട് ഒഴിക്കുക. നമ്മൾക്ക് ഇഷ്ടമുള്ളത് പോലെ ഉണ്ടാക്കാം. ഒന്നുകിൽ മുഴുവൻ പോർന്ന് ഉണ്ടാക്കുക. മറച്ചിടുക. നല്ല സൂപ്പർ മാഗി ഓംലെറ്റ് റെഡി. കുട്ടികൾക്ക് ഒരു പാട് ഇഷ്ടപ്പെടും. എപ്പോഴെങ്കിലും തയ്യാറാക്കി കൊടുക്കുന്നത് നല്ലതാണ്.