പാചകവാതകം വീടുകളിൽ ഉപയോഗിക്കാത്തതായിട്ട് സംസ്ഥാനത്ത് വളരെ കുറച്ച് ആളുകൾ മാത്രമാണ് ഉള്ളത്. നിലവിൽ കുറച്ചു മാസങ്ങൾ ആയിട്ട് ജനങ്ങൾക്ക് പാചകവാതകം വാങ്ങുന്നതിലൂടെ ലഭിക്കുന്ന സബ്സിഡി ലഭിക്കുന്നുണ്ടായിരുന്നില്ല.
ലോകനിലവാരത്തിൽ ഇന്ധനത്തിന്റെ വില കുത്തനെ കുറഞ്ഞതോടെ പാചകവാതകത്തിന്റെയും വില കുറയുകയും ഇത് ജനങ്ങൾക്ക് സബ്സിഡി ലഭിക്കാതെ ഇരിക്കാനുള്ള ഒരു കാരണം ആയി മാറുകയും ചെയ്തു.
എന്നാൽ ഇപ്പോൾ പാചകവാതകത്തിന്റെ വില 50 രൂപ കൂടിയിരിക്കുകയാണ്.
ഇന്ന്, ഡിസംബർ 15-ആം തീയതി മുതൽ പാചക വാതകത്തിന്റെ വില 50 രൂപയായി പ്രാബല്യത്തിൽ വരുകയാണ്. നിലവിൽ 50 രൂപ കൂട്ടുതിനാൽ തന്നെ ഓരോ ജനങ്ങളും ഇനിമുതൽ പാചകവാതകം വാങ്ങുമ്പോൾ 701 രൂപ വീതം നൽകണം.
ഇതോടൊപ്പം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയും കൂട്ടിയിരിക്കുകയാണ്. വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സിലിണ്ടറിന് 37 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബർ രണ്ടാം തീയതി പാചകവാതക സിലിണ്ടറിന് 50 രൂപ കൂട്ടിയിരുന്നതാണ്.
എന്നാൽ നിലവിൽ 50 രൂപയും കൂടി കൂട്ടി ഡിസംബർ മാസം 100 രൂപയാണ് മൊത്തത്തിൽ ഉയർത്തിയിരിക്കുന്നത്. സാധാരണക്കാർക്ക് നിലവിൽ സബ്സിഡി പോലും ലഭിക്കുന്നില്ല. ഈയൊരു അവസ്ഥയിലാണ് സിലിണ്ടറുകളുടെ വില കൂട്ടിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധിമൂലം വളരെയധികം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് ഇതു നല്ല രീതിയിൽ തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്.