സിറ്റി ഗ്യാസ് എന്ന പദ്ധതിയിലൂടെയാണ് നിങ്ങൾക്ക് സാധാരണ ലഭിക്കുന്ന ഗ്യാസ് സിലിണ്ടറിനേക്കാൾ 30% വിലക്കുറവിൽ നിങ്ങൾക്ക് ഗ്യാസുകൾ ലഭ്യമാകുന്നത്. കുടിവെള്ള പൈപ്പ് ലൈൻ പദ്ധതികൾ പോലെ പൈപ്പ് വഴിയാണ് ഈ ഗ്യാസ് ലഭ്യമാവുക.
ഇങ്ങനെ പൈപ്പ് വഴി പാചകവാതകം ലഭ്യമാകുന്നത് കൊണ്ട് ഗ്യാസ് സിലിണ്ടറിന്റെ ആവശ്യവും വരുന്നില്ല. 24 മണിക്കൂറും ഈ പാചകവാതകം പൈപ്പ് വഴി ലഭ്യമാവുകയും ചെയ്യുന്നതാണ്.
ഗ്യാസ് തീർന്ന് പോകുന്നു എന്നുള്ള വീട്ടമ്മമാരുടെ പരാതിയും നിൽക്കുകയാണ്. നാലു പേർ അടങ്ങുന്ന ഒരു ശരാശരി കുടുംബത്തിന് 300 രൂപയാണ് ഏകദേശം ചിലവ് വരുക. കറണ്ടിനും വെള്ളത്തിനും ബില്ല് അടയ്ക്കുന്ന പോലെ മീറ്റർ കാണിക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് തുക മാസം അടക്കേണ്ടത്.
എറണാകുളം ജില്ലയിലാണ് ഈ പദ്ധതി തുടങ്ങിയിരിക്കുന്നത്. എന്നാൽ പല ജില്ലകളിലും ഇതിന്റെ പണി തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ ഓയിൽ ആദാനി ഗ്യാസ് കമ്പനിയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഓരോ പ്രദേശങ്ങളിൽ നിന്നും ലഭിക്കുന്ന അനുമതി അനുസരിച്ച് വിവിധ പ്രദേശങ്ങളിൽ ഹോട്ടലുകൾ കമ്പനികൾ അതുപോലെ വീടുകളിലുള്ള ഗാർഹിക ഉപയോഗങ്ങൾക്ക്, പെട്രോൾ പമ്പുകൾ, മറ്റു വിവിധ സ്ഥാപനങ്ങളിലേക്കും ഈ പാചക വാതകം ലഭ്യമാവുന്നതാണ്.
അങ്ങനെ 24 മണിക്കൂറും ഗെയിൽ പൈപ്പ് വഴി ലഭ്യമാകുന്ന പാചകവാതകം ഈ ഡിസംബർ മാസത്തോടുകൂടി എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും മികച്ച ലാഭമാണ് ഉണ്ടാക്കാൻ പോകുന്നത്.
ഘട്ടം ഘട്ടം ആയാണ് ഈ പദ്ധതി ഓരോ പ്രദേശങ്ങളിലും നടപ്പിലാക്കി വരുന്നത്. ഞങ്ങൾ സാധാരണ നിങ്ങൾക്ക് ലഭിക്കുന്ന പ്രകൃതിവാതക തൈകൾ 30% വിലക്കുറവിൽ ആണ് ഈ പൈപ്പ് ലൈൻ വഴിയുള്ള പാചകവാതകം ലഭിക്കുന്നത്. വരും ദിവസങ്ങളിൽ എല്ലായിടത്തേക്കും ഈ പദ്ധതി എത്തുന്നതാണ്.