ഡിസംബർ മാസം മുതൽ പാചകവാതകം വൻ വിലക്കുറവ്. 30 ശതമാനം വരെ വിലക്കുറവ് ലഭിക്കും. കൂടുതൽ വിവരങ്ങൽ അറിയൂ..

സംസ്ഥാനത്തെ പാചകവാതക ഉപഭോക്താക്കളെ സംബന്ധിച്ച് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യമാണ്. കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി പ്രകാരം നിങ്ങൾ ഇപ്പോൾ വാങ്ങുന്ന ഗ്യാസിന്റെ 30% വിലക്കുറവിൽ പാചകവാതകം ലഭ്യമാകുന്നതാണ്.

സിറ്റി ഗ്യാസ് എന്ന പദ്ധതിയിലൂടെയാണ് സാധാരണ ലഭിക്കുന്ന ഗ്യാസിന്റെ വിലയേക്കാൾ 30% വിലക്കുറവിൽ നിങ്ങൾക്ക് ഗ്യാസ് ലഭിക്കുന്നത്. കുടിവെള്ള പൈപ്പ് ലൈൻ പദ്ധതികൾ പോലെ പൈപ്പ് ലൈൻ വഴിയാണ് ഗ്യാസ് ലഭ്യമാകുക.

ഇത്തരം പൈപ്പ് ലൈൻ വഴി പാചകവാതകം ലഭ്യമാകുന്നത് കൊണ്ട് സിലിണ്ടറുകളുടെ ഉപയോഗം വരുന്നില്ല. എന്നാൽ 24 മണിക്കൂറും ഈ പാചകവാതകം പൈപ്പിലൂടെ ഉപയോഗിക്കാനും സാധിക്കുന്നതാണ്. സാധാരണ ഓരോ കുടുംബങ്ങളിലും വീട്ടമ്മമാരുടെ പരാതിയാണ് ഗ്യാസ് തീർന്നു പോകുന്നു എന്നത്. എന്നാൽ ഇനിമുതൽ അത്തരം പരാതികൾ ഒന്നും കേൾക്കേണ്ട ആവശ്യമില്ല.

0.4 യൂണിറ്റ് പാചകവാതകം ആണ് നാല് പേരടങ്ങുന്ന ഒരു ശരാശരി കുടുംബത്തിന് ആവശ്യമായി വരുന്നത്. അതായത് ഇങ്ങനെ കണക്ക് എടുക്കുകയാണെങ്കിൽ ഒരു കുടുംബത്തിന് മാസം 300 രൂപ മാത്രമാണ് ചിലവ് വരുന്നത്. വൈദ്യുതി ബില്ലും, വാട്ടർ അതോറിറ്റിയുടെ ബില്ലും മീറ്റർ റീഡിങ് അനുസരിച്ച് അടക്കുന്നത് പോലെ ഈ ഗ്യാസ് പദ്ധതിക്കും ബില്ല് മീറ്റർ റീഡിങ് അനുസരിച്ചാണ് അടക്കേണ്ടത്.

ഇന്ത്യൻ ആദാനി ഗ്യാസ് കമ്പനിയാണ് ഈ പദ്ധതി ആവിഷ്കരിച്ചു വരുന്നത്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇതിന്റെ ആനുകൂല്യം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എന്നാൽ എറണാകുളത്താണ് ഇപ്പോൾ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

വീടുകളിലെ ഗാർഹിക ഉപയോഗങ്ങൾക്ക്, പെട്രോൾപമ്പുകൾ, ഹോട്ടലുകൾ എന്നിങ്ങനെയുള്ള നിരവധി സ്ഥാപനങ്ങളിൽ ഇത്തരം പൈപ്പ് ലൈൻ കണക്ഷൻ ലഭിക്കുന്നതാണ്. വിവിധ പ്രദേശങ്ങളിൽ നിന്നും ലഭിക്കുന്ന അനുമതി അനുസരിച്ച് എല്ലാ ഭാഗങ്ങളിലേക്കും ഈ പദ്ധതി വ്യാപിക്കുന്നതാണ്. ഓർക്കുക ഈ പദ്ധതി എല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ച് കഴിഞ്ഞാൽ ഇപ്പോൾ ലഭിക്കുന്ന ഗ്യാസിനേക്കാൾ 30 % വിലക്കുറവിൽ ഗ്യാസ് ലഭ്യമാകുന്നതാണ്.