കോവിഡ് പ്രതിസന്ധി മൂലം എൽപിജി ഗ്യാസ് സബ്സിഡി ലഭിക്കാതെ ഇന്നത്തേക്ക് മാസങ്ങൾ ആയിരിക്കുകയാണ് . കോവിഡ് പ്രതിസന്ധി ഇത്രയും രൂക്ഷമായി നിൽക്കുന്നത് കൊണ്ട് തന്നെ സാധാരണക്കാർക്ക് ഗ്യാസ് വാങ്ങുന്നതിന് ചെറിയ രീതിയിൽ ഇളവു കിട്ടുകയാണെങ്കിൽ തന്നെ വളരെ ഉപകാരപ്രദമായിരിക്കും. ഏതൊരു വ്യക്തിക്കും വീട്ടിലെ പാചകവാതക അതിനുവേണ്ടിയുള്ള ഗ്യാസ് വാങ്ങുന്നതിലൂടെ 500 രൂപ വരെ തിരികെ ലഭിക്കുന്ന ഒരു വഴിയാണ് ഇവിടെ പറഞ്ഞുതരുന്നത്.
ഇവിടെ കുറഞ്ഞിരിക്കുന്ന മാർഗം സർക്കാർ തരുന്ന ഒരു ആനുകൂല്യം അല്ല. മറിച്ച് പ്രശസ്ത അപ്ലിക്കേഷനായ പെയ് ടിഎം നൽകുന്ന ഒരു ആനുകൂല്യമാണ്. ഈ ഒരു മാർഗ്ഗം വഴി ഗ്യാസ് വാങ്ങുന്നതിലൂടെ 500 രൂപ വരെ തിരികെ ലഭിക്കും. എങ്ങനെയാണ് നിങ്ങൾക്ക് പണം തിരികെ ലഭിക്കുന്നത് എന്ന് നോക്കാം.
പെയ് ടിഎം അപ്ലിക്കേഷൻ വഴി ആദ്യമായി ഗ്യാസ് ബുക്ക് ചെയ്യുന്ന വ്യക്തിയാണ് 500 രൂപ വരെ ഗ്യാസ് ബുക്ക് ചെയ്യുന്നതിലൂടെ തിരികെ പണം ലഭിക്കുന്നത്. ഇതിൽ ലഭിക്കുന്ന പണം പെയ് ടിഎം വേലറ്റിൽ കയറുന്നതാണ്. പിന്നീട് അത് നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്.
പെയ് ടിഎം അപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക. അതിൽ വരുന്ന റീച്ചാർജ് അല്ലെങ്കിൽ പെയ് ബില്സ് എന്ന ഭാഗം തിരഞ്ഞെടുക്കുക. പിന്നീട് വരുന്ന സ്ക്രീനിൽ ” show more ” എന്ന ഭാഗം ക്ലിക്ക് ചെയ്യുക. അവിടെ കാണുന്ന ബുക്ക് സിലിണ്ടർ എന്ന ഭാഗം ക്ലിക്ക് ചെയ്യുക. ഗ്യാസ് കണക്ഷൻ ഏതാണോ അത് തിരഞ്ഞെടുക്കുക.
ഗ്യാസ് ഉപയോഗിക്കുന്ന വ്യക്തിയുടെ പേര് നൽകിയതിനുശേഷം ഫോൺ നമ്പർ എൽപി നമ്പർ സഹിതം നൽകുക. പ്രൊസീഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. ബില്ല് അടക്കുന്നതിന് മുന്ന് പെയ് ടിഎം പ്രോമോ കോഡ് സെലക്ട് ചെയ്യുക.
” FIRSTLPG ” എന്ന പ്രോമോ കോഡ് ടൈപ്പ് ചെയ്തു കൊടുക്കുക. ഈ പ്രോമോ കോഡ് വഴിയാണ് ഉപഭോക്താക്കൾക്ക് 500 രൂപ വരെ തിരികെ ആനുകൂല്യമായി ലഭിക്കുന്നത്. ശേഷം പെയ്മെന്റ് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് 500 രൂപ വരെ ലാഭം ലഭിക്കുന്നതാണ്. ഈയൊരു മാർഗം നിങ്ങളുടെ സുഹൃത്തുക്കൾക്കും പറഞ്ഞുകൊടുക്കുക