പാചക ആവശ്യത്തിന് എൽപിജി ഗ്യാസ് ഉപയോഗിക്കുന്നവരെ സംബന്ധിച്ച് ഒട്ടും സന്തോഷകരം അല്ലാത്ത വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഗാർഹിക ആവശ്യത്തിനുള്ള എൽ പി ജി ഗ്യാസ് സിലിണ്ടറിന് വില വർദ്ധിച്ചിരിക്കുന്നു.
ഒരു സിലിണ്ടറിന് 50 രൂപയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ 601 രൂപയുണ്ടായിരുന്ന പാചകവാതക സിലിണ്ടറിന് ഇനിമുതൽ 651 രൂപയായി ഉയർന്നേക്കും. സബ്സിഡി ഇല്ലാത്ത പാചക വാതക സിലിണ്ടറും നിലവിൽ 651 രൂപയ്ക്കാണ് ലഭിക്കുക . വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെയും വില കൂട്ടിയിരിക്കുകയാണ്.
വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയിൽ പണം 54 രൂപ 50 പൈസയുടെ വർധനവാണ് നിലവിൽ വന്നിരിക്കുന്നത്. ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ സിലിണ്ടറിന്റെ വില 1296 രൂപയായി വർധിച്ചു. റിഫൈനറുകളിൽ നിന്നും ബോട്ടിൽ യൂണിറ്റുകളിൽ നിന്നും ഉള്ള ദൂരത്തിന്റെ അടിസ്ഥാനത്തിൽ പല നഗരങ്ങളിലും ചെറിയ ഏറ്റക്കുറച്ചിലുകൾ വിലയിൽ ഉണ്ടാവുന്നതാണ്.
ഡൽഹിയിൽ 1296 രൂപയാണെങ്കിൽ കൊൽക്കത്തയിൽ 1351 രൂപയാണ്. ചെന്നൈയിൽ 1410 രൂപയും, മുംബൈയിൽ 1244 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നതിനാൽ ആണ് പെട്രോൾ ഡീസൽ വിലയ്ക്കൊപ്പം ഇപ്പോൾ ഗ്യാസിന്റെയും വില വർധിച്ചിരിക്കുന്നത്. ഇനിയും വില കൂടാനാണ് സാധ്യത. എന്നതിനാൽ ഗ്യാസിന്റെ വില അടുത്തെങ്ങും താഴുവാനുള്ള സാധ്യതയും ഇല്ല.