ഗ്യാസ് കണക്ഷൻ വീട്ടിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഈ രണ്ട് കാര്യങ്ങൾ അറിയുക. അല്ലാത്തപക്ഷം ഗ്യാസ് ലഭിക്കാതെ വന്നേക്കാം

ഗാർഹികമായി പാചകവാതകം ഉപയോഗിക്കുന്ന ഒരുപാട് വ്യക്തികളുണ്ട്. നിലവിൽ ഇത്തരം വ്യക്തികളുടെ ദൈനംദിന ജീവിതത്തിൽ ഏറ്റവും അത്യന്താപേക്ഷിതമായ ഒരു ഘടകം കൂടിയാണ് പാചകവാതകം. ഒക്ടോബർ മാസത്തിൽ പുനരാരംഭിക്കും എന്ന് പറഞ്ഞ സബ്സിഡി ഇതുവരെ പുനർ ആരംഭിച്ചിട്ടില്ല. ഇങ്ങനെ സങ്കടകരമായ ഈ അവസ്ഥയിൽ നിൽക്കുന്ന സാഹചര്യത്തിലും ഏറ്റവും പ്രധാനപ്പെട്ട രണ്ടു മാറ്റങ്ങൾ കൂടി ഇപ്പോൾ രാജ്യമാകെ വ്യാപിച്ചിരിക്കുകയാണ്.

അതിലൊന്നാണ് DAC സംവിധാനം നമ്മുടെ സംസ്ഥാനത്ത് അല്ലെങ്കിൽ രാജ്യത്ത് നിലവിൽ വരുത്തിയിരിക്കുന്നത്. Delivery authentification code എന്നത് ഒരു ഒടിപി സംവിധാനമാണ്. പാചകവാതകം ബുക്ക് ചെയ്തു കഴിഞ്ഞാൽ പിന്നീട് അതിനെ സംബന്ധിച്ചിട്ടുള്ള എസ്എംഎസുകൾ നമ്മുടെ ഫോണുകളിലേക്ക് എത്തുന്നതാണ്. ഇനിമുതൽ ലഭിച്ചിരിക്കുന്ന ഒടിപി ഗ്യാസ് കൊണ്ടുവരുന്ന വ്യക്തിക്ക് കാണിച്ച് കൊടുത്താൽ മാത്രമേ നമുക്ക് ഗ്യാസ് ലഭിക്കുകയുള്ളൂ.

നിലവിൽ നമ്മുടെ രാജ്യത്തെ 100 സ്മാർട്ട് സിറ്റികളിലാണ് ഇത് നടപ്പിലാക്കുന്നത്. കേരളത്തിൽ നടപ്പിലാക്കുന്നത് തിരുവനന്തപുരത്തും അതോടൊപ്പം കൊച്ചിയിലുമാണ്. അതിനുശേഷം ഈ പ്രവർത്തി വിജയകരമാണെന്ന് കണ്ടുകഴിഞ്ഞാൽ മാത്രമാണ് രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും ഈയൊരു സംവിധാനം എത്തിക്കുക.

രാജ്യത്തെ ഏറ്റവും വലിയ പാചകവാതകം വിതരണക്കാരായ ഇന്ത്യൻ അവരുടെ പാചകവാതക വിതരണത്തിന് വേണ്ടി ഗാർഹിക ഉപഭോക്താക്കൾ ബുക്ക് ചെയ്യുന്ന നമ്പറിൽ മാറ്റം വരുത്തിയിരിക്കുകയാണ്. ഓരോ പ്രദേശങ്ങളിലുള്ള ആളുകൾക്കും വ്യത്യസ്ത നമ്പറുകളാണ് മുൻപ് നൽകിയിരുന്നത്. എന്നാൽ ഇനിമുതൽ ഏകീകൃത നമ്പറാണ്. രജിസ്ട്രേഡ് മൊബൈൽ നമ്പർ എല്ലായെങ്കിൽപോലും നമ്പർ ചേർക്കാൻ ഉള്ള സംവിധാനം ഇതിന്റെ ഭാഗമായി അവരുടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.

നമ്മുടെ നിലവിലുള്ള മേൽവിലാസം, പേര് തുടങ്ങിയ കാര്യങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ വേഗം തന്നെ ചെയ്യേണ്ടതാണ്. കാരണം DAC സംവിധാനം രാജ്യത്തെ എല്ലാ ഭാഗങ്ങളിലേക്കും എത്തിച്ചു കഴിഞ്ഞാൽ അതിന്റേതായ പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകും. നിലവിൽ നമ്മുടെ രാജ്യത്തുള്ള പാചകവാതക വിതരണം കൂടുതൽ സുതാര്യമാക്കുന്നതിന് വേണ്ടി യഥാർത്ഥ ഉപഭോക്താക്കളുടെ കയ്യിലേക്ക് തന്നെയാണ് ഇന്ധനം എത്തിച്ചേരുന്നത് എന്ന് ഉറപ്പു വരുത്തുവാൻ ആണ് ഈ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.