‘ലോക്ക് ഡൌൺ വിത്ത്‌ എ ഗോസ്റ് ‘ മലയാളത്തിൽ ഹൊറർ പ്രമേയമായ വെബ് സീരീസ് മുന്നേറുന്നു. ഇതിനോടകം പ്രേക്ഷകപ്രീതി നേടി ഓരോ എപ്പിസോഡും..

ഇമോ മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിട്ടുള്ള ‘ലോക്ക് ഡൌൺ വിത്ത്‌ എ ഗോസ്റ് ‘ മലയാളം വെബ് സീരീസ് വ്യത്യസ്ത കഥാ പ്രമേയത്താൽ ജനശ്രദ്ധ ആകര്ഷിച്ചുകൊണ്ടിരിക്കുകയാണ്.ഹൊറർ ത്രില്ലെർ മൂഡിലുള്ള ഈ സീരീസ് അവതരണ ശൈലികൊണ്ടും അഭിനയമികവുകൊണ്ടും മുന്നേറിക്കൊണ്ടിരിക്കുന്നു. ലോക്ക്ഡൌണിന്റെ സാഹചര്യത്തിൽ വീട്ടിനുള്ളിൽ ഒറ്റപ്പെട്ടുപോയ സഹോദരങ്ങളുടെ വ്യത്യസ്ത അനുഭവങ്ങൾ സയൻസ് ഫിക്ഷന്റെ പിന്തുണയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിച്ചിരിക്കുന്നു.

മലയാളം വെബ്‌സെരീസ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഹൊററും സയൻസ് ഫിക്ഷനും ഒരുമിച്ച് കൊണ്ടുവരുന്നത് എന്നതാണ് ഈ സീരീസിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ലളിതമായ രീതിയിൽ ടൈം സ്ലിപ്, ടൈം ട്രാവൽ എന്നീ കോൺസെപ്റ്റുകൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് ഇമോ മീഡിയ. ലോക്ഡൌണിന്റെ സാഹചര്യത്തിൽ വിരസമായി ഇരിക്കുന്ന മലയാളികൾക്ക് തികച്ചും എന്റർടൈൻമെന്റ് നൽകുന്ന വെബ് സീരീസ് ആണ് ‘ലോക്ക് ഡൌൺ വിത്ത്‌ എ ഗോസ്റ്’.

ഇതുവരെ കണ്ട ഹോറർ ദൃശ്യാവിഷ്കാരങ്ങളിൽ നിന്നും പ്രേക്ഷകരെ മറ്റൊരു തലത്തിലെക്കെത്തിക്കാൻ ഈ സീരീസിനു കഴിഞ്ഞു. ഒരു പക്ഷെ മലയാളത്തിൽ ഇറങ്ങിയ ആദ്യ ഹൊറർ ബേസ്‌ഡ് വെബ് സീരിസ് ആയി മാറുകയാണ് ‘ലോക്ക് ഡൌൺ വിത്ത്‌ എ ഗോസ്റ് ‘.

വീഡിയോ കാണാം..