സ്വയം തൊഴിലിനായി നാലു ലക്ഷം രൂപ വരെ വായ്പ്പ ലഭിക്കും. ഇപ്പോൾതന്നെ അപേക്ഷിക്കുക


സ്വയംതൊഴിൽ ചെയ്യുവാനായി നാലു ലക്ഷം രൂപ വരെ വായ്പ്പ ലഭിക്കുന്നു. 18 വയസ്സിനും 55 വയസ്സിനും ഇടയിലുള്ള 3 സെന്റ്ന് കുറയാതെ ഭൂമിയുള്ള വ്യക്തികൾക്ക് നാലു ലക്ഷം രൂപ വരെ വായ്പ്പാ  സഹായം ലഭിക്കുന്നു.

സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിലോ വസ്തു ജാമ്യ വ്യവസ്ഥയിലോ ഉൾപെടുത്തിയാണ് വായ്‌പ്പാ ലഭിക്കുക.  വായ്പ ലഭിക്കുന്നത് സ്വയം തൊഴിൽ ചെയ്യുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കാണ്. മറ്റ് ആവശ്യങ്ങൾക്ക് എടുക്കാൻ സാധിക്കുകയില്ല.

മൂന്നു ലക്ഷം രൂപയിൽ കൂടാതെ കുടുംബവാർഷിക വരുമാനമുള്ള വ്യക്തികൾക്കാണ് വായ്പ്പ ലഭിക്കുക.  പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ ആണ് വായ്പ അനുവദിച്ചു നൽകുന്നത്. അതുകൊണ്ടുതന്നെ അപേക്ഷ നൽകുന്ന വ്യക്തികൾ പട്ടികജാതി പട്ടിക വിഭാഗത്തിൽ ഉൾപ്പെടുന്ന വ്യക്തികൾ ആവണം.

7 ശതമാനം പലിശ നിരക്കിൽ 10,000 രൂപ മുതൽ നാലു ലക്ഷം രൂപവരെയാണ് വായ്പ്പ  ലഭിക്കുക.   ഈ വായ്പ്പയ്ക്കൊപ്പം മറ്റു വായ്പയ്ക്കും അപേക്ഷ വയ്ക്കാവുന്നതാണ്. ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതിനായി മൂന്നു ലക്ഷത്തി പതിനായിരം രൂപ വരെ വായ്പ ലഭിക്കും.

സബ്സിഡി ഇനത്തിൽ മുപ്പതിനായിരം രൂപയും ലഭിക്കും. ഗുഡ്സ് കരിയർ വാങ്ങുന്നതിനായി 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. അപേക്ഷ കൊടുക്കുന്ന വ്യക്തിയുടെ പെൺമക്കളുടെ കല്യാണത്തിനായി ഒന്നര ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

ഈ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിൽ വിളിച്ച് അന്വേഷിക്കാവുന്നതാണ്. 04872302663, 9400068507