കേന്ദ്ര സർക്കാരിൻറെ 1,60,000 രൂപ ലോൺ നേടാം. അർഹത ഉണ്ടായിട്ടും ലോൺ ലഭിച്ചില്ലെങ്കിൽ പരാതി നൽകാനുള്ള ലിങ്ക് സഹിതം

ഇന്നത്തെ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ തൊഴിൽ രഹിതരായിട്ടുള്ള ഒട്ടനവധിപേർ നമുക്ക് ചുറ്റും ഉണ്ട്. ഒരു വലിയ മുതൽ മുടക്ക് നടത്തി ഒരു വലിയ സംരംഭം കെട്ടിപ്പടുക്കാൻ ഈ ഒരു സാഹചര്യത്തിൽ അവർക്ക് സാധിച്ചെന്നു വരില്ല. ഈ ഒരു ഘട്ടത്തിലാണ് കാർഷിക മേഖലയുമായി ബന്ധപ്പെട്ട എന്ത് തരം ബിസിനെസ്സ് തുടങ്ങുവാൻ ആലോചിക്കുന്നവർക്കും മുതൽക്കൂട്ടായി കേന്ദ്ര സർക്കാരിന്റെ “കിസ്സാൻ ക്രെഡിറ്റ് കാർഡ് “എന്ന ഈ ഒരു പദ്ധതിയുടെ പ്രാധാന്യം. കാർഷിക മേഖലയുമായി ബന്ധപ്പെട്ടവർക്കാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്.

ഏകദേശം 1,60,000 രൂപ വരെ ഈടില്ലാതെ വെറും 4% പലിശയിൽ ലഭ്യമാകുന്നു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ 3 ലക്ഷം വരെയുള്ള തുകയ്ക്കും വെറും 4 ശതമാനം മാത്രം പലിശ കൊടുത്താൽ മതിയാകും. അഥവാ 3 ലക്ഷം രൂപയ്ക്കു പുറമെയുള്ള തുകയാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ ബാങ്ക് ആവശ്യപ്പെടുന്ന പലിശ നൽകാൻ നിങ്ങൾ ബാധ്യസ്ഥരാകും. കൃത്യമായി തിരിച്ചടവ് നടത്തുന്നവർക്ക് ലോൺ പുതുക്കി നൽകുന്നതോടൊപ്പം കൂടുതൽ തുക അനുവദിക്കുകയും ചെയ്യുന്നു.

ഇതിനു വേണ്ടി നിങ്ങൾക്ക് നിങ്ങളുടെ സമീപപ്രദേശമുള്ള ഏതു തരം ബാങ്കിലും ചെന്ന് അന്വേഷിക്കാവുന്നതാണ്. നിങ്ങളുടെ സംരംഭത്തെ കുറിച്ച് മനസിലാക്കുകയും നിങ്ങളുടെ സ്ഥലം കണ്ടു ബോധിക്കുകയും ചെയ്‌ത ശേഷം നിങ്ങൾക്ക് ബാങ്കുകൾ പണം അനുവദിക്കുന്നതായിരിക്കും.

രുപേയ് ഡെബിറ്റ് കാർഡ് മുഘേനയും അത് പോലെ പണമായിട്ടു തന്നെ വേണമെങ്കിൽ അങ്ങനെയും നിങ്ങൾക്ക് പണം സ്വീകരിക്കാം. ഡെബിറ്റ് കാർഡ് വഴിയാണെങ്കിൽ നിങ്ങളുടെ ആവശ്യാനുസരണം പണം നിങ്ങൾക്ക് പിൻവലിക്കാൻ സാധിക്കും. ഇതിന്റെ തിരിച്ചടവ് കാലാവധി ഉടനെയോ അല്ലെങ്കിൽ ഒരു വർഷത്തിനിടയിലോ ചെയ്യേണ്ടി വരുന്നതായിരിക്കും.

ഈ കിസ്സാൻ ക്രെഡിറ്റ് കാർഡ് ലഭിക്കുവാൻ നിങ്ങൾക്ക് സ്വന്തമായി ഭൂമി ഉണ്ട് എന്ന് തെളിയിക്കുന്ന രേഖയും കൂടാതെ നിങ്ങൾക്ക് ഏതെങ്കിലും ഒരു ബാങ്കിൽ അക്കൗണ്ട് ഉണ്ട് എന്ന് തെളിയിക്കുന്ന പാസ്സ്‌ബുക്കും മാത്രമാണ് ആവശ്യം. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള വായ്പകൾക്ക് പരമാവധി ഒരു വർഷമാണ് കാലാവധി ആയി നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ ഭൂമി കുറവുള്ളവർക്ക് അഞ്ചോ അതിലധികമോ പേർക്ക് ജോയിൻറ് ആയിട്ടും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കും.

അങ്ങനെ വരുമ്പോൾ ഒരാൾക്കു ഒരു ലക്ഷം രൂപ എന്ന നിരക്കിൽ വായ്‌പ ലഭിക്കുകയും ചെയ്യുന്നു. സാധാരണക്കാരായ കർഷകർക്ക് വളരെയധികം ഉപകാരപ്പെട്ടുന്ന ഒരു പദ്ധതിയാണിത്. അർഹത ഉണ്ടായിട്ടും ബാങ്കുകൾ നിങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ ഈ വായ്പ തുക തരാത്ത സാഹചര്യം ഉണ്ടാകുകയാണെങ്കിൽ നിങ്ങൾക്ക് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റിയിൽ നിങ്ങൾക്ക് പരാതിപ്പെടാം. അത്തരം പരാതികൾ നൽകാനുള്ള ലിങ്ക് ഇവിടെ കൊടുക്കുന്നു.