മൊബൈൽ അപ്ലിക്കേഷനുകളിലൂടെ വായ്പ്പ ലഭിക്കും. എന്നാൽ നിങ്ങൾ അറിയാത്ത പല കാര്യങ്ങളും കേരള പോലീസ് വ്യക്തമാക്കിയിരിക്കുന്നു.!

കൊറോണയുടെ പശ്ചാത്തലത്തിൽ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾക്ക് ഒരു ആശ്വാസം എന്ന രീതിയിലുള്ള പല പരസ്യങ്ങളും പ്രത്യേകിച്ച് വായ്പ്പ് പദ്ധതികളെക്കുറിച്ചുള്ള പരസ്യങ്ങൾ സോഷ്യൽ മീഡിയകളിൽ ഒട്ടനേകം കാണാൻ സാധിക്കും. ഇത്തരം പരസ്യങ്ങൾ കണ്ടുകൊണ്ട് അപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്ന ആളുകൾക്കുള്ള ഒരു അറിയിപ്പാണ് കേരള പോലീസ് നിലവിൽ നൽകിയിരിക്കുന്നത്.

മൊബൈൽ അപ്ലിക്കേഷനിലൂടെ വായ്പ അനുവദിക്കുന്ന കമ്പനികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. നിങ്ങളുടെ ആധാർ കാർഡ്, ഫോട്ടോ, പാൻ കാർഡ്, പാസ്പോർട്ട് എന്നിവ നിങ്ങൾ സമർപ്പിക്കുന്നതിലൂടെ നിങ്ങളുമായി അവർ ഒരു എഗ്രിമെന്റിൽ ഏർപ്പെടുകയും ഇതിലൂടെ നിങ്ങൾക്ക് വായ്പ ലഭിക്കുന്ന ഒരു രീതിയുമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്.

എന്നാൽ ഇത്തരം കമ്പനികളിൽ അധികവും ആർബിഐ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടോ പലിശനിരക്കുകൾ പാലിച്ച് കൊണ്ടോ അല്ല പ്രവർത്തിക്കുന്നത്. ഒരു തവണത്തെ ഘഡു മുടങ്ങിയാൽ ഭീമമായ പലിശ നിരക്കാണ് ഈടാക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം എഗ്രിമെന്റ്കളിൽ ഒപ്പ് ഇടുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കണമെന്ന് കേരള പോലീസ് വ്യക്തമായി പറയുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഇത്തരം അപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്ന സമയത്ത് ആവശ്യമായ പർമിഷനുകൾ മാത്രം നൽകിയാൽ മതിയാകും. എല്ലാ പർമിഷനുകളും ടിക്ക് ചെയ്ത് കൊടുക്കുകയാണെങ്കിൽ ഇത് ഭാവിയിൽ ഒരുപാട് ദോഷം ചെയ്തേക്കും. നിങ്ങളുടെ അക്കൗണ്ട് ഡീറ്റെയിൽസ് സോഷ്യൽ മീഡിയയിലൂടെ ഉള്ള നിങ്ങളുടെ സന്ദേശങ്ങൾ എല്ലാം ചോർത്തി എടുക്കുവാനുള്ള സാധ്യതകൾ കൂടുതലാണ്.

രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം, വായ്പ്പ നൽകുന്ന കമ്പനിയെ കുറിച്ച് അറിയുക എന്നതാണ്. ഇത്തരം അപ്ലിക്കേഷനുകളിലൂടെ വായ്പ എടുക്കുമ്പോൾ ആദ്യം ഇത്തരം കമ്പനികൾ ഉള്ളതാണോ എന്ന് പരിശോധിക്കണം. ഇതിനായി ഗൂഗിളിൽ സെർച്ച് ചെയ്താൽ മതിയാകും.

മൂന്നാമത്തെ വളരെ പ്രധാനപ്പെട്ട കാര്യമെന്ന് പറയുന്നത് പലിശ നിരക്കുമായി ബന്ധപ്പെട്ട കാര്യമാണ്. അപ്ലിക്കേഷനുകൾ പറയുന്ന പലിശനിരക്ക് വർഷത്തിലേക്ക് കൺവേർട്ട് ചെയ്തതിനുശേഷം എത്ര പലിശയാണ് അവർ മൊത്തത്തിൽ വാങ്ങുന്നതെന്ന് കൃത്യമായ കണക്ക് നിങ്ങൾക്കുണ്ടാകണം. അതോടൊപ്പം അടവ് തെറ്റുമ്പോൾ എത്രയാണ് നിങ്ങൾ നൽകേണ്ട പിഴ എന്നും കൂടി ശ്രദ്ധിക്കണം.

ഒരു വായ്പ കമ്പനി അല്ലെങ്കിൽ മൊബൈൽ അപ്ലിക്കേഷൻ നിങ്ങളെ വാട്സാപ്പിലൂടെ അല്ലെങ്കിൽ മറ്റു സോഷ്യൽ മീഡിയകൾ വഴി ബന്ധപ്പെടുകയോ ചെയ്യുകയാണെങ്കിൽ, കൃത്യമായി നിങ്ങളെ കുറിച്ച് പഠനം നടത്തിയതിനു ശേഷമാണ് അവർ ഇത്തരത്തിലുള്ള ഓഫറുകൾ നൽകുന്നത്. ഒരുപക്ഷേ നിങ്ങൾക്ക് നല്ല ക്രെഡിറ്റ് സ്കോർ ഇല്ലെങ്കിൽ പോലും നിങ്ങൾക്ക് വായ്പ അവർ നൽകുന്നതായിരിക്കും. ഇതിന് പ്രധാന കാരണം എന്ന് പറയുന്നത് നിങ്ങളുടെ കോൺടാക്ട് ലിസ്റ്റ് ആണ്. നല്ല കോൺടാക്ട് ഉള്ള വ്യക്തികൾക്ക് വായ്പ നൽകുവാൻ ഇത്തരം കമ്പനികൾക്ക് കൂടുതൽ താൽപര്യമാണ്.

ഇത്രയും കാര്യങ്ങളാണ് കേരള പോലീസ് മൊബൈൽ അപ്ലിക്കേഷനുകളിലൂടെ വായ്പയെടുക്കുന്ന വ്യക്തികളോട് പറയുന്നത്. മേൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഉപകാരപ്പെടുകയാണെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് പറഞ്ഞു കൊടുക്കുക.