രണ്ട് ദിവസം കൂടി മാത്രം. റേഷൻ കാർഡ് ഉടമകൾക്ക് ഇതാണ് അവസാന തിയ്യതി. ഉപകാരപ്രദമാക്കുക.

പുതിയ റേഷൻ കാർഡ് ഉടമകളെ സംബന്ധിച്ചിടത്തോളം ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ട ആവശ്യം ഇല്ല. കാരണം അവരുടെ എല്ലാവരുടെയും ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചതിന് ശേഷമാണ് റേഷൻ കാർഡ് കയ്യിൽ കിട്ടിയിട്ടുണ്ടായിരിക്കുക.

എന്നാൽ നിലവിലുള്ള ഏകദേശം 85 ലക്ഷത്തിന് അടുത്തുവരുന്ന റേഷൻകാർഡ് ഉടമകളിൽ അവരുടെ റേഷൻ കാർഡിൽ നിലവിലുള്ള ആരുടെയെങ്കിലും ആധാർ കാർഡ് ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഏറ്റവും വലിയ നഷ്ടമാണ് ഉണ്ടാവുക.

2021 മുതൽ ഭക്ഷ്യ വിരുദ്ധ നിയമം കൂടുതൽ പ്രാബല്യത്തിൽവരും. മുൻഗണനാ വിഭാഗത്തിൽ പെടുന്ന, എല്ലാ ഗുണഭോക്താക്കൾക്കും അവരുടെ റേഷൻ കാർഡിലെ വ്യക്തികളുടെ എണ്ണത്തിന് ആനുപാതികമായിട്ടാണ് വിവിധങ്ങളായ ആനുകൂല്യം ലഭ്യമാകുന്നത്.

സംസ്ഥാനത്ത് എപിഎൽ നീല കാർഡുടമകൾക്ക്, അവരുടെ റേഷൻ കാർഡിലെ വ്യക്തികളുടെ എണ്ണത്തിന് ആനുപാതികമായ അളവിൽ ഭക്ഷ്യധാന്യം ലഭിക്കുന്നു. എന്നാൽ ആധാർ കാർഡ് വിവിധ സാഹചര്യം മൂലം റേഷൻ കാർഡുമായി ബന്ധിപ്പിക്കാൻ സാധിക്കാത്ത വ്യക്തികൾക്ക് ലിങ്ക് ചെയ്യാൻ ലഭിച്ചിരിക്കുന്ന സുവർണ്ണ അവസരമാണിത്.

വ്യക്തി സ്ഥലത്ത് ഉണ്ടായിരിക്കണമെന്നില്ല. അക്ഷയ കേന്ദ്രങ്ങൾ, ജനസേവ കേന്ദ്രങ്ങൾ അല്ലെങ്കിൽ റേഷൻ കടകളിലൂടെയും ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാവുന്നതെയുള്ളൂ. വളരെ നിസ്സാരമായ തുക നൽകിക്കൊണ്ട് ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാവുന്നതാണ്.

കേന്ദ്ര ഗവൺമെന്റ് വിവിധങ്ങളായ സാഹചര്യം മൂലം ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാൻ ആയിട്ടുള്ള തീയതി നീട്ടി തരുകയായിരുന്നു. എന്നാൽ നിലവിൽ നവംബർ മുപ്പതാം തീയതിയാണ് ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാൻ ആയിട്ടുള്ള അവസാന തീയതി ആയി പ്രഖ്യാപിച്ചിരിക്കുന്നത്. ഭാവിയിൽ വിവിധങ്ങൾ ആയിട്ടുള്ള ആനുകൂല്യങ്ങൾ ലഭിക്കുവാൻ വേണ്ടിയും റേഷൻ കാർഡിലെ ആളുകളുടെ എണ്ണം വ്യക്തമാക്കേണ്ടതാണ്.

എന്നാൽ ഇതുവരെ ലിങ്ക് ചെയ്യാത്ത വ്യക്തികൾക്ക് ഭാവിയിൽ ഒരുപാട് ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടേക്കാം. നിങ്ങളുടെ പേര് റേഷൻ കാർഡിൽ നിന്ന് തന്നെ എടുത്തു കളഞ്ഞേക്കാം. അതുകൊണ്ടുതന്നെ ഇതുവരെ ലിങ്ക് ചെയ്യാൻ സാധിക്കാത്ത എല്ലാ ഗുണഭോക്താക്കളും ഈ വരുന്ന രണ്ട് ദിവസത്തിനുള്ളിൽ തന്നെ ആധാർ കാർഡ് റേഷൻ കാർഡുമായി ലിങ്ക് ചെയ്യുക.