പാൻ കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. ഇക്കാര്യം ഉടനെ ചെയ്യുക. മാർച്ച് 31 അവസാന തിയ്യതി. പാൻകാർഡ് അസാധുവാകും.

രാജ്യത്ത് പാൻകാർഡ് ഉപയോഗിക്കുന്ന വ്യക്തികൾ വളരെ പ്രധാനമായി അറിഞ്ഞിരിക്കേണ്ട അറിയിപ്പ്. ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീടങ്ങോട്ട് ആധാർ കാർഡ് ഉപയോഗിക്കാൻ സാധിക്കുകയില്ല.

രാജ്യത്ത് വലിയ തുക ഇടപാടുകൾ നടത്തണമെങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബാങ്കിൽ പാൻ കാർഡ് നിർബന്ധമായും ബന്ധിപ്പിക്കേണ്ടതാണ്. എന്നാൽ മാത്രമാണ് ബാങ്കിംഗ് സംബന്ധമായി വലിയ തുക ഇടപാടുകൾ നടത്താൻ പറ്റുകയുള്ളൂ.

ഇനിമുതൽ ഇത്തരം പണം ഇടപാടുകൾ നടത്തണമെങ്കിൽ പാൻ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതോടൊപ്പം പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. വളരെ നിർബന്ധമായും ചെയ്യേണ്ടിരിക്കുന്ന ഈ കാര്യം ചെയ്യുവാനായി സർക്കാർ 2021 മാർച്ച് 31- ആം തിയ്യതി വരെയാണ് സമയം നീട്ടി നൽകിയിരുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ പല വ്യക്തികൾക്കും ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കാൻ സാധിക്കാത്തത് മൂലമാണ് ഇത് ചെയ്യുവാനുള്ള സമയം സർക്കാർ നീട്ടി നൽകിയിരിക്കുന്നത്. എന്നാൽ നൽകിയിരിക്കുന്ന ഈ സമയത്തിനുള്ളിൽ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് അസാധുവായി പോകുന്നതാണ്.

ഇനി മുതൽ പുതിയ ബാങ്ക് അക്കൗണ്ട് എടുക്കുന്നതിനും പാൻ കാർഡ് നിർബന്ധമാക്കിയിരിക്കുകയാണ്. അക്ഷയ കേന്ദ്രങ്ങൾ വഴിയും, ജനസേവ കേന്ദ്രങ്ങൾ വഴിയും, സ്വയം ഓൺലൈൻ മുഖേനയും ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കാവുന്നതാണ്.